തിരഞ്ഞെടുപ്പിൽ തോറ്റതിന് അരിശം ചാനലുകളോട്; പാർട്ടി നേതാക്കൾ ചാനൽ ചർച്ചയ്ക്ക് പോകേണ്ടെന്ന് മായാവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പിൽ തോറ്റതിന് അരിശം ചാനലുകളോട്; പാർട്ടി നേതാക്കൾ ചാനൽ ചർച്ചയ്‌ക്ക് പോകേണ്ടെന്ന് മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ചാനലുകളുടെ തലയിൽ കെട്ടിവെയ്‌ക്കാനുളള നീക്കവുമായി ബിഎസ്പി നേതാവ് മായാവതി. പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് മായാവതി വിലക്കി. തിരഞ്ഞെടുപ്പിൽ ബിഎസ്പിയോട് മാദ്ധ്യമങ്ങൾ ജാതീയ വേർതിരിവ് കാണിച്ചുവെന്ന് മായാവതി പറഞ്ഞു.

മായാവതി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മാദ്ധ്യമ മുതലാളിമാരുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്തരം നിലപാടെന്നും അത് പാർട്ടിക്ക് വളരെ ദോഷം ചെയ്തതായും മായാവതി പറഞ്ഞു. അതുകൊണ്ടു തന്നെ പാർട്ടി വക്താക്കൾക്ക് പുതിയ ചുമതലകൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി വക്താക്കളായ സുധീന്ദ്ര ബദോരിയ, ധരംവീർ ചൗധരി, ഡോ. എം.എച്ച് ഖാൻ, ഫൈസാൻ ഖാൻ, സീമ ഖുശ് വാഹ എന്നിവർ ഇനി ചാനൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് അവർ പറഞ്ഞു.

നാല് തവണ യുപിയുടെ മുഖ്യമന്ത്രിയായിരുന്ന മായാവതിയും ബിഎസ്പിയും ഇക്കുറി തിരഞ്ഞെടുപ്പിൽ അപ്രസക്തമായിപ്പോയിരുന്നു. 19 സീറ്റുകൾ ഉണ്ടായിരുന്ന ബിഎസ്പിക്ക് ഒരു സീറ്റ് മാത്രമാണ് ഇക്കുറി ലഭിച്ചത്. വോട്ട് ഷെയറിലും കാര്യമായ കുറവുണ്ടായി. 22.23 ശതമാനമായിരുന്ന വോട്ട് വിഹിതം ഇക്കുറി 12.88 ശതമാനമായി കുറഞ്ഞു. 2007 ലെ യുപി തിരഞ്ഞെടുപ്പിൽ 206 സീറ്റുകളുമായി അധികാരത്തിലെത്തിയ പാർട്ടിയാണ് ബിഎസ്പി.

അതേസമയം മായാവതി തോൽവിയുടെ പേരിൽ മാദ്ധ്യമങ്ങളെ പഴിചാരുന്നത് ആദ്യമായിട്ടല്ല. മുൻപും സമാനമായ സാഹചര്യത്തിൽ മാദ്ധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിചാരി രക്ഷപെടുകയാണ് ചെയ്യുന്നത്. പ്രചാരണത്തിൽ ഉൾപ്പെടെ ഇക്കുറി ബിഎസ്പിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായിരുന്നില്ല. ഭരിച്ചിരുന്ന കാലത്തെ അഴിമതികളും മായാവതിക്ക് തിരിച്ചടിയായി.

Tags: BSPmayawatiUP2022
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies