നിലമ്പൂർ: മലപ്പുറത്ത് നാടൻ തോക്കുമായി ഒരാൾ പിടിയിൽ. മുണ്ടേരി നാരങ്ങാപ്പൊയിൽ മച്ചിങ്ങൽ അബ്ദുൽ സലാമാണ് (42) പോത്തുകൽ പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും നാടൻ തോക്കും രണ്ട് തിരകളും കണ്ടെടുത്തു.
പോത്തുകൽ പോലീസ് ഇൻസ്പെക്ടർ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് പോലീസ് നാടൻ തോക്കും തിരകളും കണ്ടെടുത്തത്. മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുള്ളവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Comments