വയനാട്: മുട്ടിൽ മലയിൽ കാട്ടുതീ പടരുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടർന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്.
ഫയർഫോഴ്സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനത്ത ചൂട് മൂലമാണ് കാട്ടുതീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരമായിട്ടും തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.
അതേസമയം, വാളയാർ അട്ടപ്പള്ളം താഴ്വരയിൽ കാട്ടുതീ പടരുകയാണ്. ശനിയാഴ്ച ആരംഭിച്ച തീ ഇതിനോടകം താഴ് വരയിൽ നിന്നും മലമുകളിലേയ്ക്ക് എത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ 40 അംഗ യൂണിറ്റ് ശ്രമിച്ചിട്ടും തീയണയ്ക്കാൻ സാധിച്ചിട്ടില്ല. നിലവിൽ തീ കൂടുതൽ ഇടങ്ങളിലേയ്ക്ക് പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്.
Comments