പ്രിയപ്പെട്ട രാഹുൽ, നിങ്ങളുടെ അമ്മൂമ്മ മറിച്ചാണ് ചിന്തിച്ചിരുന്നത്; കശ്മീർ ഫയൽസ് സിനിമയ്‌ക്കെതിരായ കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയായി ഇന്ദിരാഗാന്ധിയുടെ കത്ത് പങ്കുവച്ച് വിവേക് അഗ്നിഹോത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയപ്പെട്ട രാഹുൽ, നിങ്ങളുടെ അമ്മൂമ്മ മറിച്ചാണ് ചിന്തിച്ചിരുന്നത്; കശ്മീർ ഫയൽസ് സിനിമയ്‌ക്കെതിരായ കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടിയായി ഇന്ദിരാഗാന്ധിയുടെ കത്ത് പങ്കുവച്ച് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 09:48 am IST
FacebookTwitterWhatsAppTelegram

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഉന്നയിച്ച ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ദ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. പ്രിയപ്പെട്ട രാഹുൽ ജീ, നിങ്ങളുടെ അമ്മൂമ്മയ്‌ക്ക് മറിച്ചാണ് തോന്നിയത് എന്ന പറഞ്ഞു കൊണ്ടാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കത്ത് വിവേക് രഞ്ജൻ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ച പുറത്തിറങ്ങിയ കശ്മീർ ഫയൽസ് ചിത്രത്തിൽ 1980കളുടെ അവസാനത്തിൽ പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതലാണ്, പ്രദേശത്ത് കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം എന്നായിരുന്നു കോൺഗ്രസിന്റെ കേരള ഘടകം ആരോപിച്ചത്.

ഇതിന് മറുപടിയായാണ് ഇന്ദിരാഗാന്ധിയുടെ ഒരു കത്ത് വിവേക് രഞ്ജൻ പങ്കുവച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ നിർമല മിത്രയ്‌ക്ക് 1981ൽ ഇന്ദിരാഗാന്ധി എഴുതിയ കത്താണിത്. കത്തിൽ ഇന്ദിരാഗാന്ധി കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ‘ നിങ്ങളുടെ ആശങ്കകൾ ഞാനും പങ്കു വയ്‌ക്കുകയാണ്. കശ്മീരിൽ ജനിച്ച നിങ്ങൾക്കോ, അവിടെ പൂർവ്വികരുള്ള എനിക്കോ ആ പ്രദേശത്ത് ഒരു ചെറിയ തുണ്ട് ഭൂമിയോ വീടോ സ്വന്തമാക്കാൻ സാധിക്കുന്നില്ല എന്നതിൽ ഞാനും ഏറെ അസന്തുഷ്ടയാണ്. പക്ഷേ ഈ വിഷയം ഇപ്പോൾ എന്റെ കയ്യിലല്ല. ഇന്ത്യയിലെ മാദ്ധ്യമങ്ങളും അതിന്റെ വിദേശ പ്രതിനിധികളുമെല്ലാം എന്നെ ഒരു സ്വേച്ഛാധിപതിയായി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ഇതൊരു തടസ്സമായി മാറുകയാണ്. ലഡാക്കിൽ നിന്നുള്ള ബുദ്ധമതവിശ്വാസികളും കശ്മീരി പണ്ഡിറ്റുകളും വളരെയധികം വിവേചനവും, മോശം പെരുമാറ്റവും നേരിട്ടുവെന്നും’ കത്തിൽ ഇന്ദിരാഗാന്ധി പറയുന്നു.

Dear @rahulgandhi ji, your grandmother felt differently. Pl read this letter. https://t.co/7DU2Qmj7E3 pic.twitter.com/Wjyg4GDp34

— Vivek Ranjan Agnihotri (@vivekagnihotri) March 13, 2022

ഇന്നലെയാണ് വിഷയത്തിൽ വിവാദമായ ട്വീറ്റ് കോൺഗ്രസ് പങ്കുവച്ചത്. കശ്മീരി പണ്ഡിറ്റുകളുടെ എണ്ണം മുസ്ലീങ്ങളുടെ എണ്ണവുമായിട്ടാണ് താരതമ്യം ചെയ്തത്. 1990 മുതൽ 2007 വരെയുള്ള 17 വർഷത്തിനിടെ 399 കശ്മീരി പണ്ഡിറ്റുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും, എന്നാൽ ഇതേ കാലയളവിൽ ഭീകരർ കൊലപ്പെടുത്തിയ മുസ്ലീങ്ങളുടെ എണ്ണം 15,000 ആണെന്നുമായിരുന്നു ട്വീറ്റ്. പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദികൾ ബിജെപിയും ആർഎസ്എസുമാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ പരാമർശങ്ങൾ വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags: Congressindira gandhiVivek Agnihotrikashmir files
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies