'ബുൾഡോസർ ബാബ' വീണ്ടും പണി തുടങ്ങി; പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കളളപ്പണക്കാരൻ കൈയ്യേറി നിർമിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി യോഗി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബുൾഡോസർ ബാബ’ വീണ്ടും പണി തുടങ്ങി; പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കളളപ്പണക്കാരൻ കൈയ്യേറി നിർമിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

മീററ്റ്: യോഗി ആദിത്യനാഥിന്റെ രണ്ടാം വരവിൽ ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് യുപിയിലെ പോലീസും തദ്ദേശ ഭരണകൂടങ്ങളും. മീററ്റിൽ പോലീസിനെ കബളിപ്പിച്ച് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ കളളപ്പണക്കാരൻ ബദൻ സിംഗ് ബദ്ദോ അനധികൃതമായി നിർമിച്ചിരുന്ന മാർക്കറ്റും ഫാക്ടറിയും ബുൾഡോസർ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരത്തി.

തന ടിവി നഗറിലെ ജഗന്നാഥപുരിയിലാണ് സംഭവം. മീററ്റ് പോലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലായിരുന്നു നടപടി. രാവിലെ മീററ്റ് ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതർ പോലീസിനൊപ്പം ബുൾഡോസറുകളുമായി കൈയ്യേറ്റ സ്ഥലത്ത് എത്തുകയും അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കുകയുമായിരുന്നു. ഒരു പാർക്കിംഗ് ഭൂമി കൈയ്യേറിയാണ് ബദൻ സിംഗ് ബദ്ദോയും അനുയായിയും ചേർന്ന് അനധികൃത മാർക്കറ്റും ഫാക്ടറിയും സ്ഥാപിച്ചിരുന്നത്.

ഇത് ഇപ്പോഴും പാർക്കിംഗ് ഭൂമി തന്നെയാണെന്ന് മീററ്റ് പോലീസ് ചൂണ്ടിക്കാട്ടി. ക്രമേണ ഭൂമാഫിയ ഇത് കൈവശപ്പെടുത്തുകയും താൽക്കാലിക കെട്ടിടങ്ങൾ നിർമിക്കുകയുമായിരുന്നു. രേണു ഗുപ്ത എന്നയാളുടെ പേരിലായിരുന്നു ഇവിടെ ബദൻ സിംഗ് ബദ്ദോ കെട്ടിടങ്ങൾ നിർമിച്ചത്. സ്ഥലം കൈയ്യേറിയതാണന്നും നിർമാണം പൂർണമായും അനധികൃതമാണെന്നും മീററ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് നിയമപരമായ നടപടികൾ പൂർത്തീകരിച്ച ശേഷം പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.

കളളപ്പണ മാഫിയയുടെ നേതാവാണ് ബദൻ സിംഗ് ബദ്ദോ. 1996 ൽ ഒരു അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു.

Tags: Yogi AdityanathUttar PradeshBulldozer Baba
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies