മലപ്പുറത്തെ എൽപി സ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റ്; സെക്രട്ടറിയേറ്റിന് മുൻപിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർത്ഥികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തെ എൽപി സ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റ്; സെക്രട്ടറിയേറ്റിന് മുൻപിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 09:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം. മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക് ലിസ്റ്റ് പിഎസ് സി മാനണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപെട്ടായിരുന്നു സമരം. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഒഴിവിന് ആനുപാതികമായല്ല മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റ് പട്ടികയെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

എൽ.പി.സ്‌കൂൾ അദ്ധ്യാപകരുടെ ഒഴിവുണ്ടായാൽ പരീക്ഷാ തീയതി വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണത്തിന്റെയോ, മുൻ ലിസ്റ്റിലെ നിയമന ശുപാർശയുടെ ശരാശരി എണ്ണത്തിന്റെയോ മൂന്നിരട്ടിവരെ ആളുകളെ മുഖ്യറാങ്ക് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് ചട്ടം. എന്നാൽ മലപ്പുറം ജില്ലയിൽ ഇത് അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് 90 ദിവസമായി നടത്തിവന്ന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.

3500ലേറെ പേർ ഉൾപ്പെടേണ്ടിയിരുന്ന മലപ്പുറം ജില്ലയിൽ 997 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഏറ്റവുമധികം കട്ട് ഓഫ് മാർക്കുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ നല്ല മാർക്ക് നേടിയിട്ടും ജോലി ലഭിക്കാത്ത ദുരവസ്ഥയാണ് തെരുവിലെ സമരത്തിലേക്ക് എത്തിച്ചതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെ ഉൾപ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല. മലപ്പുറത്ത് മാത്രമാണ് ഈ അനീതിയെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. മുഖ്യ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗാർത്ഥികൾ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാവുന്നതുവരെ സമരം തുടരാനാണ് തീരുമാനം എന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.

Tags: Secretariat KeralaPSC RANKLIST
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies