തരൂരിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച; വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് ദേശീയ ഉപാദ്ധ്യക്ഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തരൂരിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച; വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് ദേശീയ ഉപാദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 09:13 pm IST
FacebookTwitterWhatsAppTelegram

തരൂർ: പാലക്കാട് തരൂരിൽ സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട അരുൺ കുമാറിന്റെ കുടുംബത്തെ നെഞ്ചോട് ചേർത്ത് യുവമോർച്ച. കേരളത്തിലെത്തിയ പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ മധുകേശ്വർ ദേശായ് അരുൺ കുമാറിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ, ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ തുടങ്ങിയവരും മധുകേശ്വർ ദേശായിക്ക് ഒപ്പം ഉണ്ടായിരുന്നു.

അരുൺ കൊല്ലപ്പെട്ട സംഭവങ്ങൾ ഞെട്ടൽ മാറാതെയാണ് കുടുംബാംഗങ്ങൾ ദേശീയ ഉപാദ്ധ്യക്ഷനോട് വിശദീകരിച്ചത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായിട്ടാണ് താൻ അരുൺ കുമാറിന്റെ വീട്ടിലെത്തിയതെന്ന് പിന്നീട് പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മധുകേശ്വർ ദേശായ് പറഞ്ഞു.

കൊലപാതകം മൂടിവെയ്‌ക്കാനും രാഷ്‌ട്രീയ വൈരാഗ്യമല്ലെന്ന് വരുത്തിതീർക്കാനും സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് മുൻപും സമാനമായ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത് ആസൂത്രിതമായ അക്രമമായി മാത്രമേ കാണാനാകൂവെന്നും മധുകേശ്വർ ദേശായ് പറഞ്ഞു.

അരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒറ്റ പ്രതിയെപ്പോലും പോലീസ് പോയി അറസ്റ്റ് ചെയ്തതല്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി. എല്ലാവരും കീഴടങ്ങുകയായിരുന്നു. അരുൺ കുമാർ മരണപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതികളായ അഞ്ച് പേർ പാർട്ടി നിർദ്ദേശപ്രകാരം സ്വമേധയാ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. തികഞ്ഞ അലംഭാവമാണ് അന്വേഷണത്തിൽ പോലീസ് കാണിക്കുന്നത്. എ.കെ ബാലൻ ഉൾപ്പെടെയുളള സിപിഎം നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നത്.

ഏഴ് പേരെ മാത്രമാണ് പോലീസ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുളളത്. എന്നാൽ ആക്രമണം നടക്കുമ്പോൾ അതിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും ഇതിൽ പങ്കുമുണ്ടെന്ന് പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി.

യുവമോർച്ചയുടെ തരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു അരുൺ കുമാർ. പ്രദേശത്ത് പാർട്ടി പ്രവർത്തനം നടത്തിയതിലുളള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാർച്ച് രണ്ടിന് നടന്ന ആക്രമണത്തിൽ പരിക്കേറ്റ അരുൺ എട്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷവും മരണപ്പെടുകയായിരുന്നു. എന്നാൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നും രാഷ്‌ട്രീയ ബന്ധമില്ലെന്നുമുളള നിലപാടിലാണ് പോലീസ്.

Tags: CPIMdyfiArun kumar murder
ShareTweetSendShare

More News from this section

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies