സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാത്ത ഇന്ത്യൻ സർക്കാർ; എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാത്ത ഇന്ത്യൻ സർക്കാർ; എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 10:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഓൺലൈനായി നടത്തിയ യോഗത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമമന്ത്രി കിരൺ റിജിജു, പെട്രോളിയംമന്ത്രി ഹർദീപ് സിംഗ് പുരി, വ്യോമയാന സഹമന്ത്രി ജനറൽ വി.കെ സിംഗ് എന്നിവരും പങ്കെടുത്തു. എംബസി ഉദ്യോഗസ്ഥർക്ക് പുറമെ, രാജ്യത്തെ സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായും പ്രധാനമന്ത്രി ചർച്ച നടത്തി.

യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അതിർത്തി രാജ്യങ്ങളിലേയ്‌ക്ക് അയച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ റൊമാനിയയിലേയ്‌ക്കും, കിരൺ റിജിജുവിനെ സ്ലോവാക് റിപ്പബ്ലിക്കിലേയ്‌ക്കും, ഹർദീപ് സിംഗ് പുരിയെ ഹംഗറിയിലേയ്‌ക്കും, വി.കെ സിംഗിനെ പോളണ്ടിലേയ്‌ക്കുമാണ് അയച്ചത്. അങ്ങേയറ്റം സങ്കീർണമായ അവസ്ഥയിലും, ഇന്ത്യൻ പൗരന്മാരെ കൈവിടാതെ അവരുടെ രക്ഷാദൗത്യത്തിനായി നേരിട്ട് ഇറങ്ങിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ, റഷ്യൻ പ്രസിഡന്റുമായും യുക്രെയ്ൻ പ്രസിഡന്റുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർച്ചകളും, വ്യക്തിപരമായ ഇടപെടലുകളും ശ്രദ്ധേയമാണെന്നും എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, രാജ്യസഭിൽ യുക്രെയ്ൻ സാഹചര്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും, സുമിയിൽ നിന്നും മറ്റ് സംഘർഷഭരിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രെയ്‌നിൽ കുടുങ്ങിയ 22,500 ഇന്ത്യക്കാരെ 80ലധികം വിമാനങ്ങളിലായി തിരികെ എത്തിച്ചു. കൂടാതെ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലെ പൗരന്മാർക്കും ഇന്ത്യ രക്ഷകരായി. കഴിഞ്ഞ വർഷം അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ ദേവി ശക്തിയെക്കാൾ സങ്കീർണമായിരുന്നു ഓപ്പറേഷൻ ഗംഗ എന്നും എസ്.ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.

Tags: prime minister narendra modiUkraine ConflictUkraine War
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies