കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ; യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും എംപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ; യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്നും എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തി. ഇത് സംബന്ധിച്ച യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ 2000 ത്തോളം പേർ താമസിക്കുന്നിടമാണ്. ഇവിടെ എത്തിയപ്പോൾ അവർക്ക് കുടിക്കാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതി കേട്ട താൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി പമ്പും മോട്ടറും ഉൾപ്പെടെ വാങ്ങി നൽകി. ഇവിടുത്തെ കുടിവെളള വിതരണ ടാങ്കിലേക്ക് വെളളം എത്തിക്കാനുളള പമ്പ് വരെ താൻ വാങ്ങി നൽകേണ്ടി വന്നു. ഒടുവിൽ രാത്രി 120 കിലോമീറ്റർ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തുവെന്ന് സുരേഷ് ഗോപി പറഞ്ഞു

സ്വന്തം പോക്കറ്റിൽ നിന്ന് 66,500 രൂപ മുടക്കി 2 എച്ച്.പിയുടെ 2 മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങി സുരേഷ് ഗോപി വൈകുന്നേരത്തോടെ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ആദിവാസി കോളനികളിലെ സത്യാവസ്ഥ രാജ്യസഭയുടെ ശ്രദ്ധയിൽപെടുത്തിയത്. 12 വർഷം മുൻപ് സംസ്ഥാന സർക്കാർ പുനരധിവസിപ്പിച്ചുവെന്ന് അവകാശപ്പെട്ട ആദിവാസികൾ ഇപ്പോഴും കുടിലുകളിലാണ് താമസിക്കുന്നതെന്നും മഴ പെയ്താൽ ഒരു തുളളി വെളളംപോലും പുറത്തുപോകാത്ത സ്ഥിതിയാണ് ഈ കുടിലുകളിലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെത് ശോചനീയമായ അവസ്ഥയാണെന്നും അങ്ങേയറ്റം സങ്കടകരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് വൈദ്യുതി എത്തിച്ചത്. സമ്പൂർണ വൈദ്യുതീകരണം നടത്തുന്ന രാജ്യത്തെ അവസാന ഗ്രാമമായിരുന്നു ഇടമലക്കുടി. പക്ഷെ അവിടുത്തെ ആദ്യവീട് മുതൽ അവസാന വീട് വരെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പെടുന്നതാണ്. അവർ അത് ചെയ്‌തോ ഇല്ലിയോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞാലും താൻ ഉന്നയിച്ച വസ്തുതകൾ തെറ്റാണെങ്കിൽ തന്റെ സുഹൃത്തും ഇടത് പ്രതിനിധിയുമായ ബ്രിട്ടാസിന് അത് സഭയിൽ സ്ഥാപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടമലക്കുടിക്കായി താൻ 12.5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ചിലവഴിച്ചു. എന്നാൽ ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കളക്ടർ അറിയിച്ചു. തന്റെ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. അതുകൊണ്ടു തന്നെ ആ പണം വെറുതെ പാഴാക്കാനാകില്ല. 5.7 ലക്ഷം രൂപ കൂടി തന്റെ പോക്കറ്റിൽ നിന്ന് നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

2018 ൽ കേന്ദ്രസർക്കാരിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ വയനാട് ജില്ലയെ ഉൾപ്പെടുത്താൻ നോക്കിയപ്പോൾ അന്നത്തെ ചീഫ് സെക്രട്ടറി എതിർക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആ ഉദ്യോഗസ്ഥന്റെ പേര് പറയാൻ താൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. താനും ഒപ്പമുണ്ടായിരുന്ന പിസി തോമസും സമരത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി ഇത് പിൻവലിക്കാൻ നിർബന്ധിതമായത്. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും അതിൽ വലിയ ചോദ്യങ്ങളാണ് തുടരുന്നതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ആദിവാസി കോളനികളിലെ നവജാത ശിശുമരണം ഇപ്പോഴും ഉയർന്ന് നിൽക്കുകയാണ്. ഗോത്ര ജനതയുടെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിച്ചിരുന്ന റാഗി പോലുളള സാധനങ്ങൾ കൃഷി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. പകരം റേഷനുകൾ അവരുടെ കുടിലുകളിലേക്ക് കുത്തിനിറയ്‌ക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പരമ്പരാഗത ആയൂർവ്വേദ വൈദ്യം പ്രാക്ടീസ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇടപെടൽ ഉണ്ടാകണമെന്നും ഇത് സംബന്ധിച്ച് പാർലമെന്റിൽ നിയമഭേദഗതി നടത്തിയിട്ടുളളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അല്ലെങ്കിൽ ഇവരുടെ പ്രൊഡക്ടുകൾ വിദേശരാജ്യങ്ങളിലെ പേറ്റന്റ് കമ്പനികൾ സ്വന്തമാക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതാണ് വസ്തുത. ഇത് മാത്രമല്ല, സംസ്ഥാനത്തെ ഗോത്രജനതയുടെ ജീവിതം അത്ര സമ്പുഷ്ടമല്ലെന്ന് തെളിയിക്കാൻ തന്റെ കൈയ്യിൽ വേറെയും തെളിവുകൾ ഉണ്ട്. അവരുടെ സന്തോഷത്തിൽ തനിക്കും സന്തോഷമുണ്ട്, പക്ഷെ അത് കേരളത്തിൽ സംഭവിക്കുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

''എസ്ജി ഓൺ ഫുൾപവ്വർ''; ജോൺ ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച് സുരേഷ് ഗോപി എംപി രാജ്യസഭയിൽ

''എസ്ജി ഓൺ ഫുൾപവ്വർ''; ജോൺ ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ച് സുരേഷ് ഗോപി എംപി രാജ്യസഭയിൽ

Posted by Janam TV on Wednesday, March 16, 2022

Tags: Suresh gopi MPkerala governmentPinarayi Government
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies