പാലക്കാട്: പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി കുടുങ്ങി. വെട്ടംതടത്തില്‍ ടി.ജി.മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ഈ കൂട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് പുലി കുടുങ്ങിയത്. പ്രദേശത്തെ ഒരു വീട്ടിലെത്തിയ പുലി ഇന്നലെ കോഴിയെ പിടിച്ചിരുന്നു.
അതേസമയം പുലിക്കൂട് നീക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പുതുപ്പെരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാം തവണയാണ് പുലി ജനവാസ മേഖലയില്‍ ഇറങ്ങുന്നത്. ധോണിയില്‍ മാത്രം മൂന്ന് മാസത്തിനിടെ 17 ഇടങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു.
Comments