ബസുകളിൽ യാത്രക്കാർ മാന്യമായി പെരുമാറണം; അല്ലെങ്കിൽ കർശന നടപടി; മുന്നറിയിപ്പുമായി ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബസുകളിൽ യാത്രക്കാർ മാന്യമായി പെരുമാറണം; അല്ലെങ്കിൽ കർശന നടപടി; മുന്നറിയിപ്പുമായി ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 09:15 am IST
FacebookTwitterWhatsAppTelegram

ദുബായ് : അബുദാബിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളിൽ യാത്രക്കാർ മാന്യമായി പെരുമാറണമെന്ന് ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ബസുകളിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ട്വിറ്റർ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.പൊതുഗതാഗതത്തിനായുള്ള ബസ്സുകളിലെ ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അബുദാബി സംയോജിത ഗതാഗത കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

മാന്യതയ്‌ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവരിൽ നിന്ന് 500 ദിർഹം അഥവാ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഐടിസി മുന്നറിയിപ്പ് നൽകി.ഡ്രൈവറെ ശകാരിക്കാനോ ഡ്രൈവർക്കു നേരെ ശബ്ദമുയർത്തി ആക്രോശിക്കാനോ അസഭ്യം പറയാനോ പാടില്ല. അതോടൊപ്പം സഹ യാത്രക്കാരെ ശല്യം ചെയ്യാനോ അവരോട് മോശമായി പെരുമാറാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘനത്തിന്റെ  ഗൗരവം അനുസരിച്ച് 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴയുണ്ടാകും. മറ്റു യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയോ അവരോട് സഭ്യേതരമായ ഭാഷയിൽ സംസാരിക്കുകയോ ചെയ്താൽ 500 ദിർഹമാണ് പിഴ. ഡ്രൈവറോട് ബഹളം വയ്‌ക്കുകയും ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്താലും ഇതേ പിഴ തന്നെ.യാത്രയ്‌ക്ക് ഉപയോഗിക്കുന്ന വ്യക്തിഗത കാർഡുകൾ മറ്റുള്ളവർക്ക് കൈമാറിയാലും 500 ദിർഹം പിഴ ഈടാക്കും.

ബസ് യാത്രയ്‌ക്കിടെ ഭക്ഷണം കഴിക്കുക, കുടിക്കുക, പുക വലിക്കുക, ച്യുയിംഗം പോലുള്ളവ ഉപയോഗിക്കുക എന്നിവയ്‌ക്കും വിലക്കുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ 200 ദിർഹമാണ് പിഴ. പണം നൽകാതെ യാത്ര ചെയ്യുന്നവർക്കും പിഴ 200 ദിർഹം തന്നെ. മൂർച്ചയുള്ളതും തീപ്പിടിക്കുന്നതുമായ വസ്തുക്കളുമായി ബസ്സുകളിൽ യാത്ര ചെയ്യുന്നതും കുറ്റകരമാണ്. 100 ദിർഹം പിഴയാണ് ഇതിന് ഈടാക്കുക. ഭിന്നശേഷിക്കാർക്കും മറ്റും സംവരണം ചെയ്ത സീറ്റുകൾ ദുരുപയോഗം ചെയ്യുന്നവർക്കും സമാന പിഴയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Tags: finepublic transport
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies