ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധാകാന്ത ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ യുഎന്നിനെതിരെ രൂക്ഷ വിർശനവുമായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരമൺ ദാസ്. ഹിന്ദുക്കളുടെ കരച്ചിലുകൾക്ക് നേരെ നിശബ്ദത പാലിക്കുകയാണ് യുഎൻ എന്നും അത്തരം സ്ഥാപനങ്ങളെ നോക്കി നിൽക്കുന്നത് ഹിന്ദുമതസ്ഥർ അവസാനിപ്പിക്കണമെന്നും രാധാരമൺ ദാസ് പറഞ്ഞു.
It's very very unfortunate incident on the eve of Dol Yatra & Holi celebrations. Just few days ago, United Nations passed a resolution declaring 15th March as International day to combat Islamophobia. We are surprised that same United Nations…..1/3 https://t.co/aMci2GdQdv
— Radharamn Das राधारमण दास (@RadharamnDas) March 18, 2022
ഡോൽ യാത്രയുടേയും ഹോളി ആഘോഷത്തിന്റേയും തലേന്ന് നടന്ന ഈ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണ്. ദിവസങ്ങൾക്ക് മുൻപാണ് മാർച്ച് 15 ഇസ്ലാമോഫോബിയക്കെതിരെയുള്ള ദിനമായി ആചരിക്കാനുള്ള പ്രമേയം പാസാക്കിയത്. ഇന്ന് അതേ ഐക്യരാഷ്‌ട്രസഭ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ബുദ്ധിമുട്ടിലും നിശബ്ദത പാലിക്കുകയാണ്. പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഐക്യരാഷ്‌ട്രസഭ എന്തുകൊണ്ടാണ് മൗനം വെടിയാത്തത്. നിരവധി ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ജീവൻ നഷ്ടമായി, വീട് നഷ്ടമായി, സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിന് ഇരയായയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബംഗ്ലാദേശിലെ ധാക്കയിൽ സ്ഥിതിചെയ്യുന്ന ഇസ്‌കോണിന് കീഴിലുള്ള ക്ഷേത്രത്തെ വ്യാഴാഴ്ചയാണ് 200-ഓളം വരുന്ന മതമൗലികവാദികൾ ആക്രമിച്ചത്. ക്ഷേത്രം കൊള്ളയടിച്ച അക്രമികൾ ലാൽ മോഹൻ സാഹ സ്ട്രീറ്റിലെ നിരവധി പേരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഹാജി ഷഫിയുള്ള എന്നയാളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ സ്ട്രീറ്റിലുണ്ടായിരുന്ന നിരവധി ക്ഷേത്രം ജീവനക്കാർ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments