ചെന്നൈ: ബൈക്കിലെ നമ്പർ പ്ലേറ്റിൽ വ്യത്യസ്ത വരുത്താൻ ശ്രമിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു യുവാവ്. ‘നാഗർകോവിൽ എംഎൽഎ എം.ആർ ഗാന്ധിയുടെ കൊച്ചുമകൻ’ എന്നാണ് യുവാവിന്റെ ബൈക്കിലെ നമ്പർ പ്ലേറ്റ്. യുവാവ് ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
നാഗർകോവിലിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് എംആർ ഗാന്ധി. അദ്ദേഹത്തിന്റെ കൊച്ചുമകനാണ് താൻ എന്നാണ് യുവാവ് അവകാശപ്പെടുന്നത്. എന്നാൽ സംഭവത്തിലെ വസ്തുത എന്തെന്നാൽ, അദ്ദേഹം വിവാഹിതനല്ല. അങ്ങനെ നോക്കുമ്പോൾ, എങ്ങനെയാണ് യുവാവ് എംഎൽഎയുടെ കൊച്ചുമകനായതെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് യുവാവിനും കൃത്യമായ ഒരുത്തരമില്ല.
ധാരാളം ആളുകളാണ് ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. എംഎൽഎ പദവി ദുരുപയോഗം ചെയ്തില്ലെങ്കിലും, ആ ബന്ധം പറഞ്ഞ് ചിലർ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ലെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഫോട്ടോ കണ്ട ചില ആളുകൾ പറയുന്നത്, എംഎൽഎയുടെ സഹായികളിൽ ഒരാളുടെ ചെറുമകനാണ് യുവാവ് എന്നാണ്.
Comments