റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 05:25 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ തകർച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലീന. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് മോസ്‌കോയിൽ ഏർപ്പെടുത്തിയ ഉപരോധം മൂലം രാജ്യം പണപ്പെരുപ്പത്തിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ച ശേഷം ഫെബ്രുവരി 28 മുതൽ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് ഇരട്ടിയായി.

ബാങ്കിന്റെ ഡയറക്ടർ ബോർഡ് പറയുന്നതനുസരിച്ച്, യുക്രെയ്‌നിന്റെ അധിനിവേശം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങിയതോടെ ബാങ്ക് അതിന്റെ പലിശ നിരക്ക് 9.5 ശതമാനത്തിൽ നിന്ന് ഇരട്ടിയിലധികം 20 ശതമാനമായി വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും മുൻവർഷത്തെ അപേക്ഷിച്ച് നിരക്ക് ഏകദേശം 12.5 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഒറ്റപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.

‘റഷ്യൻ സമ്പദ്വ്യവസ്ഥ വലിയ തോതിലുള്ള ഘടനാപരമായ പരിവർത്തനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അത് താൽക്കാലികവും എന്നാൽ അനിവാര്യവുമായ പണപ്പെരുപ്പത്തിന്റെ ഒരു കാലഘട്ടത്തോടൊപ്പമുണ്ടാകും,’ റഷ്യൻ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ എൽവിറ നബിയുലിനയുടെ അഭിപ്രായത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വരും പാദങ്ങളിൽ കുറയും. ഇത് മാന്ദ്യത്തിലേക്ക് വഴിയൊരുക്കും. ഉപരോധം കാരണം റഷ്യയിലെ മിക്കവാറും എല്ലാ കമ്പനികളും പ്രവർത്തനത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ പണപ്പെരുപ്പം നിയന്ത്രണാതീതമായ നിലയിലേക്ക് ഉയരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതിനിടെ മോസ്‌കോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം തിങ്കളാഴ്ച പുനരാരംഭിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിലെ അധിനിവേശം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി 25ന് എക്സ്ചേഞ്ച് താൽക്കാലികമായി അടച്ചിരുന്നു. റഷ്യൻ റൂബിൾ, ഓഹരി വിപണി എക്‌സ്‌ചേഞ്ചിന്റെ മുൻനിശ്ചയിച്ച പരിമിതികൾക്ക് താഴെയുളള നിലയിലേക്ക് താഴുകയും വ്യാപാരം നിർത്തിവയ്‌ക്കാൻ നിർബന്ധിതരാകുകയായിരുന്നു. സ്പെക്റ്റേറ്റർ ഇൻഡക്സ് റിപ്പോർട്ട് ചെയ്ത പ്രകാരം ഏകദേശം മൂന്നാഴ്ചത്തേക്ക് നിർത്തിവച്ചതിന് ശേഷം റഷ്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇപ്പോൾ വീണ്ടും തുറക്കും.

റഷ്യൻ സർക്കാർ അതിന്റെ സോവറിൻ വെൽത്ത് ഫണ്ടിൽ നിന്ന് 10 ബില്യൺ ഡോളർ വരെ പ്രാദേശിക ഓഹരികളിലേക്ക് ഒഴുക്കിയുളള നടപടികൾ സ്വീകരിച്ച് വിപണി സ്ഥിതി സുസ്ഥിരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ യുദ്ധത്തിന്റെ ആഘാതം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. അതിനാൽ അത്തരം നീക്കങ്ങൾ സാമ്പത്തിക തകർച്ചയെ മറികടക്കാൻ പര്യാപ്തമല്ല. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags: Russia-Ukraine WarElvira Nabiullina
Share
Tweet
SendShare

More News from this section

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies