ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം; അഞ്ചാം തവണയും നേട്ടം കൊയ്തത് ഇവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം; അഞ്ചാം തവണയും നേട്ടം കൊയ്തത് ഇവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് അല്ലേ.. ഏറ്റവുമധികം സന്തോഷിക്കുന്നത് ആരാണെന്നറിയാമോ.. ഏത് രാജ്യക്കാരാണെന്നറിയാമോ.. അഞ്ചാം തവണയും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ഒരേ രാജ്യം തന്നെയാണെന്നതാണ് പ്രത്യേകത..

യൂറോപ്യൻ രാജ്യമായ ഫിൻലാൻഡാണ് ലോകത്ത് ഏറ്റവുമധികം സന്തോഷമുള്ള രാജ്യമായി ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തികവും സാമൂഹികവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഫിൻലാൻഡ് ഈ നേട്ടം സ്വന്തമാക്കിയത്. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയ ഫിൻലാൻഡ് ഈ നേട്ടം കരസ്ഥമാക്കിയത് എങ്ങനെയെന്ന് നോക്കാം..

ഐക്യരാഷ്‌ട്ര സഭയുടെ വാർഷിക സൂചിക പ്രകാരമാണ് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യത്തെ കണ്ടെത്തുന്നത്. ജനങ്ങളുടെ ക്ഷേമവും സാമ്പത്തിക സ്ഥിതിയും ഇതിനായി വിലയിരുത്തും. യുഎന്നിന്റെ ആറ് മാനദണ്ഡങ്ങൾ മുൻനിർത്തി സന്തോഷത്തിന്റെ അളവുകോൽ നിശ്ചയിക്കുന്നു. ആളോഹരി വരുമാനം, സാമൂഹ്യപിന്തുണ, ആയുർ ദൈർഘ്യം, സാമൂഹ്യസ്വാതന്ത്ര്യം, ഉദാരമനസ്‌കത, അഴിമതിവിരുദ്ധത, പൗരൻമാർ സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്ന് മുതൽ പത്തുവരെയുള്ള സ്‌കോറിൽ മനസിലാക്കുന്നു. ഇതിലൂടെയാണ് പട്ടിക തയ്യാറാക്കുന്നത്.

റഷ്യ, നോർവെ, സ്വീഡൻ, എസ്‌തോണിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കൻ യൂറോപ്പിലെ കൊച്ചുരാജ്യമാണ് ഫിൻലാൻഡ്. ഹെൽസിങ്കിയാണ് തലസ്ഥാന നഗരം. സ്‌കാൻഡിനേവിയൻ രാജ്യമായ ഇവിടെ അതികഠിനമായ തണുപ്പാണുള്ളത്. അഴിമതിയില്ലാത്ത സുതാര്യമായ ഭരണം, ആൺ-പെൺ, തൊഴിലാളി-മുതലാളി എന്നിങ്ങനെയുള്ള വ്യത്യാസമില്ലായ്ക, വിദ്യാഭ്യാസ-ക്ഷേമ പദ്ധതികളിൽ തുല്യത എന്നിവയാണ് ഫിൻലാൻഡിന്റെ പ്രത്യേകത. ഇതെല്ലാമാണ് കഴിഞ്ഞ അഞ്ച് വർഷമായി ഫിൻലാൻഡിന് സന്തുഷ്ട രാഷ്‌ട്രമെന്ന പദവി നൽകുന്നത്.

സാമൂഹിക പിന്തുണയും പരസ്പര സഹകരണവും സത്യസന്ധതയും ജനങ്ങളുടെ ക്ഷേമത്തിന് നിർണായകമാണെന്ന് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യറാക്കിയ ജെഫ്രി സാച്ച്സ് ചൂണ്ടിക്കാട്ടുന്നു. സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിറകോട്ട് പോയ ചില രാജ്യങ്ങളുമുണ്ട്. ലെബനൻ, വെനിസ്വേല, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ പിന്നോട്ട് പോയിരിക്കുന്നത്. വികസിത രാജ്യമായ യുഎസ് 16-ാം സ്ഥാനത്താണ് ഉള്ളത്. തൊട്ടുപിന്നിൽ യുകെയുമുണ്ട്. അതേസമയം ഡെൻമാർക്കാണ് ഫിൻലാൻഡിന് തൊട്ടുപിറകിലെത്തി രണ്ടാം സ്ഥാനം നേടിയത്. ഐസ്‌ലാൻഡ്, സ്വിറ്റ്‌സർലാൻഡ്, നെതർലാൻഡ്‌സ് എന്നിവയാണ് തുടർന്നുള്ള സ്ഥാനക്കാർ.

Tags: HAPPIEST COUNTRYFINLAND
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies