റായ്പൂർ : ഛത്തീസ്ഗഡിൽ പാസ്റ്ററെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. അങ്കംപള്ളിഗുഡയിലെ താമസക്കാരനായ പാസ്റ്റർ യല്ലം ശങ്കർ ആണ് കൊല്ലപ്പെട്ടത്.
പോലീസുകാർക്ക് രഹസ്യവിവരം നൽകുന്നയാളാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പള്ളിക്കടുത്തുള്ള വീട്ടിൽ പാസ്റ്റർ ഒറ്റയ്‌ക്ക് ആണ് താമസം. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഭീകരർ പാസ്റ്ററെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്ക് വന്ന പ്രദേശവാസികളാണ് ഭീകരർ തട്ടിക്കൊണ്ടുപോകുന്നതായി കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞി്ല്ല. ഇന്ന് രാവിലെയാണ് പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും കമ്യൂണിസ്റ്റ് ഭീകരർ എഴുതിയ കുറിപ്പും കണ്ടെടുത്തു.
മാദ്ദെദ് ഏരിയ കമ്മിറ്റി ഓഫ് മാവോയിസ്റ്റിന്റെ പേരിലുള്ള കുറിപ്പാണ് കണ്ടെടുത്തത്. പോലീസിന് രഹസ്യവിവരം നൽകുന്നയാളെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Comments