നായക്കുട്ടിയുടെ തലവെട്ടി മതിൽപ്പുറത്ത് വെച്ചു ; കണ്ണിനെ കുഴക്കിയ ചിത്രത്തിന്റെ സത്യാവസ്ഥയിതാണ് : വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നായക്കുട്ടിയുടെ തലവെട്ടി മതിൽപ്പുറത്ത് വെച്ചു ; കണ്ണിനെ കുഴക്കിയ ചിത്രത്തിന്റെ സത്യാവസ്ഥയിതാണ് : വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 11:05 pm IST
FacebookTwitterWhatsAppTelegram

ഓമനത്തമുള്ള ഒരു നായയുടെ തല വെട്ടി മതിലിന് മുകളിൽ വെച്ചിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ അൽപം ഭയപ്പെടുത്തുന്ന ഒരു ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒറ്റനോട്ടത്തിൽ നായയുടെ തല വെട്ടി മതിലിൽ വെച്ചതായാണ് തോന്നുക. ആ ഫോട്ടോ നമുക്കൊന്ന് കണ്ട് നോക്കാം.

ചിത്രം പ്രചരിച്ചതോടെ നായയോട് ചെയ്ത ക്രൂരതയെന്ന് വിലയിരുത്തി നിരവധി പേർ സങ്കടപ്പെട്ടു. മൃഗസ്നേഹികൾ നെഞ്ചത്തടിച്ച് കരഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ പോര് തുടങ്ങി. എന്നാൽ ഈ ചിത്രത്തിന് പിന്നിലുള്ള സത്യാവസ്ഥ എന്താണ്. ആരാണ് ഒരു മൃഗത്തോട് ഇത്രയും ക്രൂരത കാണിച്ചത്. ഇത്തരം കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചിത്രം വൈറലായതോടെ സംഭവത്തിൽ വിശദീകരണവുമായി നായയുടെ ഉടമ രംഗത്തെത്തിയിരിക്കുകയാണ്. കാഴ്ചക്കാർക്ക് തോന്നുന്നത് പോലെ നായയ്‌ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് ഉടമസ്ഥൻ പറഞ്ഞത്. തെളിവായി നായയുടെ ഏറ്റവും പുതിയ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

പിന്നെ എന്തുകൊണ്ടാണ് ആദ്യ ചിത്രം കണ്ട് ആളുകൾ തെറ്റിദ്ധരിച്ചതെന്ന ചോദ്യം ബാക്കിയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസമാണ് ഇതിന് കാരണം. ഇത് മൂലം കാഴ്ചക്കാർ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു മതിലിന് മുകളിൽ നായ തലകയറ്റി വെച്ചിട്ടുണ്ടെങ്കിലും ബാക്കി ശരീരം അവിടെത്തന്നെയുണ്ട്. എന്നാൽ ക്യാമറയിൽ ചിത്രം പകർത്തിയ ആംഗിളിന്റെ പ്രത്യേക കൊണ്ട് ഒപ്റ്റിക്കൽ ഇല്യൂഷൻ സംഭവിക്കുകയായിരുന്നു. ഇത് കാരണം നായയുടെ തലയ്‌ക്ക് ചുവടെയുള്ള ശരീരഭാഗം കാണാൻ സാധിച്ചില്ല. ഇതോടെ നായയ്‌ക്ക് ശിരച്ഛേദം സംഭവിച്ചതായി കാഴ്ചക്കാർക്ക് തോന്നി.

യുഎസിലെ ബാൽട്ടിമോർ സ്വദേശിയാണ് നായയുടെ ഉടമസ്ഥൻ. ഹസ്‌കി-ഗോൾഡൽ റിട്രീവർ ക്രോസ് ഇനത്തിൽപ്പെട്ട രണ്ട് വയസുകാരനായ നായയുടെ ചിത്രമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം വൈറലായത്. മൃഗ സ്‌നേഹികളേ നിങ്ങൾ സങ്കടപ്പെടേണ്ട എന്നേ പറയാനുള്ളു … ഒപ്റ്റിക്കൽ ഇല്യൂഷൻ പണി പറ്റിച്ചതാണ്…… എന്തായാലും നായയുടെ യഥാർത്ഥ ചിത്രമെങ്ങിനെയെന്ന് കാണാം.

Tags: dogviral picture
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies