ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിലെ നഗരമായ സിയാൽകോട്ടിൽ വൻ സ്‌ഫോടനം കേട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്‌ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്.
‘വടക്കൻ പാകിസ്താനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലമാണിതെന്നാണ് സൂചന. തീഗോളങ്ങളും, പുകയും ഉയരുന്നത് കണ്ടിരുന്നു. ഇതിന്റെ കാരണം ഇനിയും വ്യക്തമല്ല’ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://twitter.com/Waqtnewstv/status/1505432357951754243
https://twitter.com/FrontalForce/status/1505403115021156352
സ്‌ഫോടനത്തിൽ ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. പാക് സർക്കാരോ, സൈന്യമോ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.















