ചേര്‍ത്തല : ആശുപത്രിയിൽ 58-കാരന് കൂട്ടിരുന്ന നാല്‍പ്പതുകാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന ഭർത്താവിനെ ശുശ്രൂഷിക്കാൻ നിന്നതാണ് ഭാര്യ.
ജനുവരി 17 മുതല്‍ 26-വരെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഭർത്താവ് . ഇതേസമയം മറ്റൊരു രോഗിയുടെ സഹായിയായെത്തിയ അടൂര്‍ സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഭര്‍ത്താവിനെ വാര്‍ഡിലേക്കു മാറ്റിയ ശേഷമാണു യുവതി പോയത്
ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്. ഇദ്ദേഹം അള്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. തന്നെയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനെയും ഉപേക്ഷിച്ചാണു ഭാര്യ പോയതെന്നു പരാതിയിൽ പറയുന്നു.ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില്‍ പറയുന്നു
Comments