അഗർത്തല : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയിൽ ബിജെപിയുടെ കരുത്ത് വർദ്ധിക്കുന്നു. ത്രിപുര പീപ്പിൾസ് ഫ്രണ്ട് അദ്ധ്യക്ഷൻ പടൽ കന്യ ജമാത്തിയ ബിജെപിയിൽ ചേർന്നു. അഗർത്തലയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പടൽ കല്യാണിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുന്ന ആക്ടിവിസ്റ്റ് കൂടിയാണ് പടൽ കന്യ.
അടുത്ത വർഷമാണ് ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഗോത്രവിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ഉള്ള വ്യക്തിയാണ് പടൽ കന്യ. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ഗോത്രവിഭാഗങ്ങളുടെ പൂർണ പിന്തുണ ബിജെപിയ്ക്ക് ഉണ്ടാകും.
Comments