അടിമാലി: ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. അടിമാലിയിലാണ് സംഭവം. പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അച്ഛന്റെ പാരതിയിൽ മകൻ വിനീതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം.















