'ദി കശ്മീർ ഫയൽസ്' അടുത്ത നാല് മാസത്തേയ്ക്ക് നികുതി രഹിതമാക്കി ചണ്ഡീഗഡ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ദി കശ്മീർ ഫയൽസ്’ അടുത്ത നാല് മാസത്തേയ്‌ക്ക് നികുതി രഹിതമാക്കി ചണ്ഡീഗഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയും പലായനവും പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം ‘ദി കശ്മീർ ഫയൽസ്’ നികുതി രഹിതമായി പ്രഖ്യാപിച്ച് ചണ്ഡീഗഡ് ഭരണകൂടം. ചണ്ഡീഗഡ് മൾട്ടിപ്ലെക്‌സുകളിലും തീയേറ്ററുകളിലും അടുത്ത നാല് മാസത്തേക്ക് ചിത്രത്തിന് കേന്ദ്രഭരണ പ്രദേശത്തെ ചരക്ക് സേവന നികുതി ഈടാക്കേണ്ടതില്ലെന്ന് ചണ്ഡീഗഡ് ഭരണകൂടം നിർദ്ദേശം നൽകി.

ചണ്ഡീഗഡിലെ എക്സൈസ് ആൻഡ് ടാക്‌സേഷൻ വകുപ്പിന്റെ ഉത്തരവ് അടുത്ത നാല് മാസത്തേക്ക് നിലനിൽക്കും. ഈ ഓർഡറിന്റെ തീയതിക്ക് മുമ്പ് ശേഖരിച്ച നികുതിയും, നാല് മാസത്തിന് ശേഷം ശേഖരിക്കുന്ന നികുതിയും തിരികെ നൽകില്ലെന്നും ഭരണകൂടം അറിയിച്ചു. സിനിമാ തീയേറ്ററുകളും മൾട്ടിപ്ലെക്സുകളും പ്രവേശന തുകയിൽ വർദ്ധനവ് വരുത്തുകയോ വിവിധ ക്ലാസുകളിലെ സീറ്റിങ് കപ്പാസിറ്റിയിൽ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

ഇതിനോടകം ഗോവ, മധ്യപ്രദേശ്, കർണാടക, ഹരിയാന, ബീഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ചിത്രം നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 11ന് തീയേറ്ററുകളിൽ എത്തിയ ചിത്രം, 10-ാം ദിവസം 28 കോടിയാണ് കളക്ഷൻ നേടിയത്. ഇതോടെ സിനിമയുടെ ആകെ കളക്ഷൻ 170 കോടി രൂപയോളം എത്തി എന്നാണ് റിപ്പോർട്ട്.

യുഎസിലും കാനഡയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം അടുത്തിടെ നേപ്പാളിൽ റിലീസ് ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്, തെലങ്കാന, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡബ്ബ് ചെയ്ത പതിപ്പുകൾ ഉടനെ തിയറ്ററുകളിൽ എത്തും. ഇപ്പോൾ ഹിന്ദി ചിത്രം ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ ലഭ്യമാണ്.

ആദ്യ ദിനം വെറും 630 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 4000-ലധികം കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തുന്നത്. വിദേശത്തുള്ള 320 സ്‌ക്രീനുകൾ ഉൾപ്പെടെ മൊത്തം സ്‌ക്രീനുകളുടെ എണ്ണം 4320 ആയി. കൂടാതെ ലോകമെമ്പാടും 11,200ലധികം ഷോകൾ നടത്തിയിട്ടുണ്ട്.

‘ദ താഷ്‌കന്റ് ഫയൽസ്’, ‘ഹേറ്റ് സ്റ്റോറി’, ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് ‘ദ കശ്മീർ ഫയൽസി’ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

Tags: chandigarhanupam kherthe kashmir filestax free
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies