ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണം; കെ റെയിലിൽ മുഖ്യമന്ത്രിക്ക് താക്കീതുമായി വി. മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണം; കെ റെയിലിൽ മുഖ്യമന്ത്രിക്ക് താക്കീതുമായി വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 09:40 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കെ റെയിലിനെതിരായ ജനകീയ പ്രതിഷേധങ്ങളെ വകവെയ്‌ക്കാതെ കല്ലിടീലുമായി മുൻപോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് താക്കീത് നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന് വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

2017 ഡിസംബറിൽ ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ വിഴിഞ്ഞം അടക്കമുളള തീരപ്രദേശത്ത് വ്യാപക നാശം വിതച്ചപ്പോൾ സംസ്ഥാന സർക്കാർ നിഷ്‌ക്രിയരായി നിൽക്കുകയായിരുന്നു. വ്യോമസേനയും കേന്ദ്രസർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചപ്പോൾ രക്ഷപെടുത്തിയവർക്കും ദുരിതമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കാൻ പോലും സംസ്ഥാന സർക്കാരിനായില്ല.

ഇതിനൊടുവിൽ സംഭവത്തെ രാഷ്‌ട്രീയമായി മുതലെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത മത്സ്യത്തൊഴിലാളികളുടെ രോഷം അണപൊട്ടിയതോടെ പോലീസ് ഏറെ പണിപ്പെട്ട് ബലം പ്രയോഗിച്ച് ഇവരെ നീക്കിയാണ് മുഖ്യമന്ത്രിയെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ചും ഇടിച്ചും വരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തിൽ നിന്നും മുഖ്യമന്ത്രിയെ പോലീസ് രക്ഷിച്ചുകൊണ്ടുപോയത്. പ്രകൃതി ദുരന്തങ്ങളിൽ സ്വന്തം ജനങ്ങൾക്ക് സഹായമെത്തിക്കാൻ പോലും കഴിയാത്ത സർക്കാരിന്റെ നിസ്സഹായാവസ്ഥയും ഇവിടെ തുറന്നുകാണിക്കപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ജനരോഷം ഭയന്ന് പൂന്തുറയിലെ വീടുകൾ സന്ദർശിക്കാനുളള പരിപാടിയിൽ നിന്ന് മുഖ്യമന്ത്രിക്ക് പിൻമാറേണ്ടിയും വന്നിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധം നാടെങ്ങും തുടരുമ്പോഴും ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതിയുമായി മുൻപോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴയ സംഭവം വി. മുരളീധരൻ ഓർമ്മപ്പെടുത്തിയത്.

കെ റെയിലിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെപിയും കോൺഗ്രസും ആണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കഴിഞ്ഞ ദിവസം കെ റെയിൽ സർവ്വെകൾക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

Tags: BJP keralav.muraleedharanPinarayi VijayanK rail protestകെ - റെയിൽപിണറായി വിജയൻ
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies