കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 01:38 pm IST
Facebook
Twitter
WhatsAppTelegram

ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സ്ത്രീകൾ അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജനവികാരം അവഗണിച്ചും വിവാദ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാരിനെതിരായ പ്രതിഷേധമാണ് മാർച്ചിൽ നിറഞ്ഞുനിന്നത്.

ഓഫീസിന് കുറച്ചകലെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡുകൾ തളളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർസ്ഥിതിയിലേക്ക് നയിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട പേടിസ്വപ്‌നമായ മഞ്ഞക്കുറ്റിയും മന്ത്രിയുടെ കോലവും കൈയ്യിലേന്തിയായിരുന്നു പ്രതിഷേധം. മന്ത്രി മാഫിയകളാണ് ഇവിടം ഭരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നെഞ്ചത്തടിച്ച് നിലവിളിക്കുന്ന പാവങ്ങളെ തീവ്രവാദികളായി കാണുന്നത് കമ്യൂണിസത്തിന്റെ ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ബഫർസോണുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വിഡ്ഡിത്തം കെ റെയിൽ എംഡി തന്നെ തിരുത്തിപറഞ്ഞതായും എസ് സുരേഷ് ചൂണ്ടിക്കാട്ടി. മന്ത്രിമാർക്ക് പോലും ജനങ്ങളെ എത്രത്തോളം ദ്രോഹിക്കുന്നതാണ് പദ്ധതിയെന്ന് ബോധ്യമില്ല. അത്തരമൊരു പദ്ധതി ഏത് കൊളളക്കാർക്ക് വേണ്ടിയാണെന്ന് പിണറായി വിജയൻ പറയണമെന്നും എസ് സുരേഷ് പറഞ്ഞു.

ഇന്നലെയാണ് പ്രതിഷേധക്കാർ തീവ്രവാദികളാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചത്. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളിൽ നിന്നും ആളെ ഇറക്കുകയാണെന്നും കുറ്റി ഊരുന്നവരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags: Minister Saji cheriyanബിജെപി പ്രതിഷേധംമന്ത്രി സജി ചെറിയാൻbjp protestBJP leadersK rail protestകെ - റെയിൽBJP Alappuzha
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies