ആലുവ: ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ ഒരാൾ മരിച്ചു.തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് വിവരം.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപുവിനെ സമയത്ത് ആശുപത്രിയിലെത്തിക്കാഞ്ഞതിനാൽ രക്തം വാർന്നാണ് ഇയാൾ മരിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സലീമിനെയും രാജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊറോണയെ തുടർന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് വാണിജ്യ മേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ ഇവർ ഇത് കൂട്ടാക്കാതെ ഇവർ മണപ്പുറത്ത് അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാൻ പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയ്യാറായില്ലെന്നാണ് ആരോപണം.
Comments