ബിരിയാണി 10 മിനിറ്റിനുള്ളിൽ എത്തിക്കുമെന്ന് സൊമാറ്റോ; സ്പീഡ് ഡെലിവറി പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനം; റോഡപകട സാധ്യതയുണ്ടെന്നും ഡെലിവറി ബോയ്‌സിനെ സമർദ്ദത്തിലാക്കുമെന്നമുള്ള വിമർശനത്തിന് മറുപടിയുമായി കമ്പനി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിരിയാണി 10 മിനിറ്റിനുള്ളിൽ എത്തിക്കുമെന്ന് സൊമാറ്റോ; സ്പീഡ് ഡെലിവറി പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനം; റോഡപകട സാധ്യതയുണ്ടെന്നും ഡെലിവറി ബോയ്‌സിനെ സമർദ്ദത്തിലാക്കുമെന്നമുള്ള വിമർശനത്തിന് മറുപടിയുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 09:52 am IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്‌ക്ക് നേരെ രൂക്ഷ വിമർശനം. സ്പീഡ് ഡെലിവറി സംവിധാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൊമാറ്റോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ചർച്ചയുയർന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സൊമാറ്റോ ഇൻസ്റ്റന്റ് എന്ന വിളിക്കപ്പെടുന്ന അതിവേഗ ഡെലിവറി സംവിധാനത്തെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്.

വെറും പത്ത് മിനിറ്റിനുള്ളിൽ ഓർഡർ ചെയ്ത ഭക്ഷണമെത്തുമെന്നായിരുന്നു പ്രഖ്യാപനം. അടുത്ത മാസം മുതൽ ഗുരുഗ്രാമിൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ അറിയിച്ചിരുന്നു.

എന്നാൽ സ്പീഡ് ഡെലിവറി സംവിധാനം നടപ്പിലാക്കുന്നതിനോട് വ്യാപകമായ വിയോജിപ്പാണ് സോഷ്യൽ മീഡിയ രേഖപ്പെടുത്തിയത്. പത്ത് മിനിറ്റിനുള്ളിൽ എത്താനുള്ള ഡെലിവറി ബോയ്‌സിന്റെ ഓട്ടം വാഹനാപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ആഹാരത്തിന്റെ ഗുണമേന്മയെ ബാധിച്ചേക്കാമെന്നും വിമർശനം ഉയർന്നു. ഡെലിവറി ബോയ്‌സിന്റെ ജീവനെപോലും അപകടത്തിലാക്കുന്നതും അവരുടെയുള്ളിൽ സമ്മർദ്ദം ചെലുത്തുന്നതുമാണ് പുതിയ സംവിധാനമെന്നായിരുന്നു വിമർശനം.

എന്നാൽ ഡെലിവറി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നാണ് സൊമാറ്റോ അവകാശപ്പെടുന്നത്. 10 മിനിറ്റിനുള്ളിൽ എല്ലാ ഭക്ഷണ സാധനങ്ങളും എത്തിക്കുകയില്ലെന്നും ഇതിന് സാധ്യമാകുന്ന ആഹാര സാധനങ്ങളെ പ്രത്യേകം തംരതിരിച്ചിട്ടുണ്ടെന്നും സൊമാറ്റോ വ്യക്തമാക്കി.

പോപ്പുലർ, സ്റ്റാൻഡേർഡൈസ്ഡ് എന്നീ വിഭാഗത്തിൽ വരുന്ന ആഹാര സാധനങ്ങളാണ് പത്ത് മിനിറ്റിനുള്ളിൽ എത്തിക്കുക. ബ്രഡ് ഒംലെറ്റ്, പൊഹ, കോഫീ, ചായ, ബിരിയാണി, മോമോസ് തുടങ്ങിയവ ഓർഡർ ചെയ്താൽ പത്ത് മിനിറ്റിനുള്ളിൽ എത്തുന്നതാണ്. എന്നാൽ നൂഡിൽസ്, ഫ്രൈഡ്‌റൈസ്, പിസ എന്നിവയുടെ ഡെലിവറിയ്‌ക്ക് അരമണിക്കൂറോ അതിൽ കൂടുതൽ സമയമോ വേണ്ടി വരുമെന്നും സൊമാറ്റോ വ്യക്തമാക്കി. അതേസമയം ഗതാഗത സുരക്ഷയെക്കുറിച്ച് ഡെലിവറി ഏജന്റുമാരെ ബോധവത്കരിക്കുന്നത് കമ്പനി തുടരുമെന്നും അവർക്ക് ലൈഫ് ഇൻഷുറൻസ് നൽകുമെന്നും ഗോയൽ കൂട്ടിച്ചേർത്തു.

ഡെലിവറി വൈകിയാൽ പിഴ ഈടാക്കില്ലെന്നും ഗോയൽ ഉറപ്പുനൽകി. ഡെലിവറി നടത്തുന്ന ജീവനക്കാരുടെ സുരക്ഷയ്‌ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പെട്ടെന്ന് ഡെലിവറി നടത്തുന്നത് സംബന്ധിച്ച സമ്മർദ്ദം അവർക്ക് മേൽ ചുമത്തുകയില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: ZOMATOspeed delivery
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies