കെ-റെയിൽ കടന്നു പോകുന്ന പ്രദേശമല്ലെന്ന് തെളിയിക്കണം: വീടുകൾക്ക് നിർമ്മാണാനുമതിയും താമസാനുമതിയും നിഷേധിച്ചു തുടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ-റെയിൽ കടന്നു പോകുന്ന പ്രദേശമല്ലെന്ന് തെളിയിക്കണം: വീടുകൾക്ക് നിർമ്മാണാനുമതിയും താമസാനുമതിയും നിഷേധിച്ചു തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 01:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്‌ക്കായി സർവ്വേ കല്ല് നാട്ടിയ പ്രദേശങ്ങളിൽ താമസാനുമതി നിഷേധിച്ച് തുടങ്ങിയകതായി റിപ്പോർട്ട്. താമസാനുമതിയ്‌ക്കുള്ള സർട്ടിഫിക്കറ്റ് അടങ്ങിയ രേഖകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. നിർമ്മാണം പൂർത്തിയായ വീടുകൾക്കും നിർമ്മാണത്തിലിരിരിക്കുന്ന വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്.

കെ-റെയിൽ പാത കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം അന്തിമ രൂപരേഖ വരുന്നത് വരെ നിർമ്മാണങ്ങളെല്ലാം മരവിപ്പിച്ച നിലയിലാണ്. നിർമ്മാണം പൂർത്തിയായ വീടിന് താമസം അനുവദിച്ചുള്ള സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കെ-റെയിൽ കടന്നു പോകുന്ന പ്രദേശത്തല്ലെന്ന് വില്ലേജ് ഓഫീസിൽ നിന്ന് രേഖ ഹാജരാക്കണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശം. ഇത്തരത്തിൽ കോലഴി പഞ്ചായത്ത് ഒരു വീട്ടുടമയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

വീട് പുതുതായി നിർമ്മിക്കാനും വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾ വേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നിർമ്മിക്കുന്ന സിൽവർ ലൈൻപാതയ്‌ക്കായി സാമൂഹിക ആഘാത പഠനമാണ് നിലവിൽ നടക്കുന്നത്. ഇതിനായുള്ള കല്ലിടലിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്. സിൽവർ ലൈനിലൂടെ നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തുമെന്നാണ് സർക്കാർ പറയുന്നത്.

ഒരു ട്രെയിനിൽ 675 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് കോച്ചുകൾ തയ്യാറാക്കുക. സിൽവർ ലൈൻ ട്രാക്കിൽ 11 സ്‌റ്റേഷനുകളുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേരളത്തിലെ പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല പദ്ധതിയെന്നാണ് വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.

Tags: K rail protestSILVER LINEkrail
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies