ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം; എട്ട് കുട്ടികളടക്കം 16 പേരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം; എട്ട് കുട്ടികളടക്കം 16 പേരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

ധനുഷ്‌കോടി: ശ്രീലങ്ക വൻ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യയിലേക്ക് അനധികൃതമായി രക്ഷപെടാൻ നീക്കം നടത്തിയ പതിനാറ് പേർ പിടിയിൽ. സാമ്പത്തിക പ്രതിസന്ധി മൂലം നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ തീപിടിച്ച വിലയാണ്. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതുകൊണ്ടാണ് ഇന്ത്യയിലേക്ക് രക്ഷപെടാൻ ശ്രമിച്ചതെന്ന് പിടിയിലായവർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഇത്തരത്തിൽ അഭയാർത്ഥികളായി എത്തിയേക്കുമെന്ന വിലയിരുത്തലിലാണ് തീരസംരക്ഷണ സേന.

കടൽമാർഗം തമിഴ്‌നാട്ടിലെ ധനുഷ്‌കോടി വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാൽ ഇവരെ കൊണ്ടുവന്ന ഇടനിലക്കാരൻ രാമേശ്വരത്തിന് സമീപം ഒരു ചെറുദ്വീപ് പോലെയുളളിടത്ത് ബോട്ടിൽ നിന്നും ഇറങ്ങാൻ നിർബന്ധിക്കുകയായിരുന്നു. അർദ്ധരാത്രിയാണ് ഇവരെ ഇവിടെ ഇറക്കിവിട്ടത്. ഇവിടെ കുടുങ്ങിയ നിലയിലാണ് ഇവരെ തീരസംരക്ഷണ സേന കണ്ടെത്തുന്നത്. ചോദ്യം ചെയ്തപ്പോഴാണ് ഇന്ത്യയിലേക്ക് കടക്കാൻ വന്നവരാണെന്ന് പറയുന്നത്. മറ്റൊരു സംഘത്തെ ധനുഷ്‌കോടി ജെട്ടിയിൽ നിന്നുമാണ് കണ്ടെത്തിയത്. ആളൊന്നിന് അൻപതിനായിരം രൂപ വീതം ബോട്ടുകാർക്ക് നൽകിയതായി ഇവർ പറഞ്ഞു.

എട്ടു പേർ പേർ കുട്ടികളാണ്. രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണിവർ. നേരത്തെ ഇവർ അഭയാർത്ഥികളായി തമിഴ്‌നാട്ടിൽ കഴിഞ്ഞിട്ടുളളവരാണന്നും തീരസംരക്ഷണ സേന പറഞ്ഞു. 80 കളുടെ തുടക്കത്തിൽ ആഭ്യന്തര യുദ്ധത്തെ തുടർന്നായിരുന്നു ഇതിന് മുൻപ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൂട്ടപ്പലായനം ഉണ്ടായത്. കണക്ക് പ്രകാരം തമിഴ്‌നാട്ടിലെ 107 ക്യാമ്പുകളിലായി 60,000 അഭയാർത്ഥികൾ ഇപ്പോഴും ഉണ്ട്. എന്നാൽ ക്യാമ്പുകൾക്ക് പുറത്ത് പലയിടങ്ങളിലായി മൂന്ന് ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിദേശനാണ്യ വിനിമയത്തിൽ ശ്രീലങ്കൻ രൂപയുടെ മൂല്യം അപകടകരമായ രീതിയിൽ ഇടിഞ്ഞതിനെ തുടർന്ന് സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. ഭക്ഷണവും മരുന്നും ഇന്ധനവും ഉൾപ്പെടെ പത്തിരട്ടിയോളം അധിക വിലയ്‌ക്കാണ് വാങ്ങേണ്ടി വരുന്നത്. ഇന്ധനം വാങ്ങാനായി രണ്ട് കിലോമീറ്ററോളം ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. അവശ്യ സാധനങ്ങൾ വാങ്ങാനും ഇതേ അവസ്ഥയാണ്. ജനങ്ങൾ പ്രതിഷേധവുമായി ദിവസങ്ങൾക്ക് മുൻപേ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ മാസമാണ് പ്രതിസന്ധി ജനങ്ങളെ ബാധിച്ചു തുടങ്ങിയത്. പിന്നീട് ക്രമേണ
ഇതിന്റെ വ്യാപ്തി വർദ്ധിക്കുകയായിരുന്നു. സഹായത്തിനായി അന്താരാഷ്‌ട്ര നാണയനിധിയെ സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ വിശദീകരണം. രാജ്യത്തിന്റെ കടം പുനക്രമീകരിക്കാൻ ആഗോള സ്ഥാപനത്തിന്റെ സഹായം തേടുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഓരോ ദിവസവും കഴിയുന്തോറും പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്നാണ് റിപ്പോർട്ട്.

Tags: TamilnadurameshwaramSri Lanka
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies