മന്ത്രിയുടെ വീട് ഇരിക്കുന്ന ഭാഗത്തെ കെ റെയിൽ അലൈൻമെന്റ് മാറ്റി;ഇനി ശബ്ദിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് തിരുവഞ്ചൂർ; അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണ മനസ്സോടെ വിട്ട് നൽകുമെന്ന് സജി ചെറിയാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിയുടെ വീട് ഇരിക്കുന്ന ഭാഗത്തെ കെ റെയിൽ അലൈൻമെന്റ് മാറ്റി;ഇനി ശബ്ദിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് തിരുവഞ്ചൂർ; അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണ മനസ്സോടെ വിട്ട് നൽകുമെന്ന് സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ ജനരോഷം ശക്തമായി തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷണൻ. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീട് ഇരിക്കുന്ന ഭാഗത്തെ കെ റെയിൽ അലൈൻമെന്റ് മാറ്റിയെന്ന ഗുരുതര ആരോപണമാണ് തിരുവഞ്ചൂർ ആരോപിച്ചത്.

മുളക്കുഴ പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശത്തു കൂടിയായിരുന്നു ആദ്യം അലൈൻമെന്റ്. ആ അലൈൻമെന്റ് ഇപ്പോൾ പടിഞ്ഞാറു വശത്തുകൂടിയാക്കിയെന്നാണ് തിരുവഞ്ചൂർ ആരോപിച്ചത്. സജി ചെറിയാൻ ഇനി ശബ്ദിച്ചാൽ കൂടുതൽ കാര്യങ്ങൾ പുറത്ത് പറയുമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.

മുളക്കുഴ പഞ്ചായത്ത് മന്ത്രിക്ക് അപരിചിതമായ സ്ഥലം അല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇരിക്കുന്ന പ്രദേശത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഈ വിഷയം പറയാൻ ഇരുന്നതല്ലെന്നും മന്ത്രി തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ആർക്ക് വേണ്ടിയാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

2021 ഡിസംബർ 20 നാണ് കെ റെയിലുമായി ബന്ധപ്പെട്ട പുതിയ അലൈൻമെന്റ് പുറത്ത് വരുന്നത്. ഈ പുറത്തു വന്ന പുതിയ അലൈൻമെന്റിലാണ് മുളക്കുഴ പഞ്ചായത്തിൽ ചില മാറ്റങ്ങൾ വന്നതെന്ന് തിരുവഞ്ചൂർ ആരോപിച്ചത്. പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശത്തു കൂടിയായിരുന്നു ആദ്യത്തെ അലൈൻമെന്റ്. ആ അലൈൻമെന്റ് ഇപ്പോൾ പടിഞ്ഞാറു വശത്തുകൂടിയാക്കി എന്നാണ് മുൻ മന്ത്രിയുടെ വാദം.

അതേസമയം തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ തള്ളി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ചെങ്ങന്നൂരിൽ അലൈൻമെന്റ് മാറ്റിയെന്ന് തിരുവഞ്ചൂർ പറയുന്നത് കേട്ടു. തിരുവഞ്ചൂരിന് കാര്യ വിവരമുണ്ടെന്ന് ആയിരുന്നു എന്റെ ധാരണ.കെറെയിലിന്റെ അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണ മനസ്സോടെ വിട്ട് നൽകുമെന്ന് മന്ത്രി പറഞ്ഞു. അലൈൻമെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈമെന്റ് കൊണ്ടുവരമെന്ന് മന്ത്രി മറുപടി നൽകി.

തന്റെ കാലശേഷം വീട് കരുണ പാലിയേറ്റീവ് സൊസൈറ്റിയ്‌ക്ക് നൽകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ആ എനിക്ക് കെ റെയിലിനായി വീട് വിട്ട് നൽകുന്നതിൽ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു വീട് വിട്ട് നൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാമെന്നും അദ്ദേഹവും കോൺഗ്രസ് നേതാക്കളും കൂടി അത് കരുണയ്‌ക്ക് നൽകിയാൽ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: saji cheriyanThiruvanchoor Radhakrishnan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies