ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വെടിയുതിർത്തു; ജിഹാദിയെ അടിച്ച് കൊന്ന് നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വെടിയുതിർത്തു; ജിഹാദിയെ അടിച്ച് കൊന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവ് നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലായിരുന്നു സംഭവം. അസ്രൗളി ഗ്രാമവാസിയായ സഫർ അലം ആണ് മരിച്ചത്. നാട്ടുകാരുടെ അടിയേറ്റ് പരിക്കേറ്റ ഇയാളുടെ സഹോദരൻ നൂർ അലം ആശുപത്രിയിൽ ചികിത്സയിലാണ്.

അടുത്ത ഗ്രാമത്തിലെ പെൺകുട്ടിയുമായി സൗഹൃദത്തിലായ സഫർ കുട്ടിയെ കാണാൻ ഗ്രാമത്തിലേക്ക് പോകുക പതിവ് ആയിരുന്നു. സഫറിനൊപ്പം പലപ്പോഴായി പെൺകുട്ടിയെ കണ്ട ഗ്രാമവാസികൾ വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാരും, ഗ്രാമവാസികളും ചേർന്ന് പെൺകുട്ടിയെ കാണാൻ വരരുതെന്ന് സഫറിന് മുന്നറിയിപ്പ് നൽകി. എന്നാൽ ഇത് അവഗണിച്ച് സഫർ ഇരുചക്രവാഹനത്തിൽ ഗ്രാമത്തിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

വാഹനത്തിൽ എത്തിയ സഫറിനെ നാട്ടുകാർ തടയുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സഫർ കയ്യിൽ കരുതിയ തോക്ക് എടുത്ത് നാട്ടുകാർക്ക് നേരെ നീട്ടി. ഇതിനിടെ ഇയാൾ സഹോദരൻ നൂറിനോട് ഗ്രാമത്തിലേക്ക് വരാനും ആവശ്യപ്പെട്ടു. തുടർന്ന് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സഫറിനെ മർദ്ദിക്കാൻ ആരംഭിച്ചത്. തടയാൻ എത്തിയ നൂറിനെയും ഇവർ മർദ്ദിച്ചു. അവസാനം പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്.

പോലീസാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സഫർ മരിക്കുകയായിരുന്നു.

Tags: UPAttacklove jihadhjihadhi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies