ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ കാബിനറ്റ്; സംരംഭകരാകാൻ യുവാക്കളെ സഹായിക്കും എന്ന് വിലയിരുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ കാബിനറ്റ്; സംരംഭകരാകാൻ യുവാക്കളെ സഹായിക്കും എന്ന് വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 02:13 pm IST
FacebookTwitterWhatsAppTelegram

അബുദാബി: നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിക്കുന്ന ക്രൗഡ് ഫണ്ടിംഗിന് പൊതു, സ്വകാര്യ മേഖലയ്‌ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ക്രൗഡ് ഫണ്ടിങിന് അനുമതി നൽകിയത്.

പുതിയ പദ്ധതികൾക്ക് ധനസഹായം കണ്ടെത്തുന്നതിന് ഏറ്റവും മികച്ച മാർഗമാണിത്. കുറഞ്ഞ തുക കൂടുതൽ പേരിൽനിന്ന് ഈടാക്കി വ്യവസായ സംരംഭം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കും. ഇത് സംരംഭകരാകാൻ യുവാക്കളെ സഹായിക്കും. ഓൺലൈൻ വഴിയായിരിക്കും പണം സ്വരൂപിക്കുക. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയാകും യുഎഇയിലെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം ഓപ്പറേറ്റർമാരെ നിയന്ത്രിക്കുക. ഇവരുടെ അനുമതിയോടെ മാത്രമേ ക്രൗഡ് ഫണ്ടിങ് നടത്താൻ പാടുള്ളൂ. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എപ്പോൾ എങ്ങനെ നൽകും എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണമെന്നും യുഎഇ കാബിനറ്റ് നിർദേശിച്ചു.

സ്റ്റാർട്ടപ്പ് ഉൾപ്പെടെ ചെറുകിട, ഇടത്തരം കമ്പനികൾക്ക് മൂലധനം കണ്ടെത്താൻ പുതിയ നിയമം സഹായകമാകും. അബുദാബി, ദുബായ് തുടങ്ങി വിവിധ എമിറേറ്റുകൾ ആസ്ഥാനമാക്കി കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വരാനും ഇതിടയാക്കും. യുഎഇയിലെ മൊത്തം കമ്പനികളിൽ 95 ശതമാനത്തോളം വരുന്ന ചെറുകിട, ഇടത്തരം കമ്പനികളുടെ വായ്പാ അപേക്ഷകളിൽ 70% ശതമാനവും നിരസിക്കുന്നതിനാൽ മൂലധന സമാഹരണത്തിനു പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ക്രൗഡ് ഫണ്ടിങ് അനുമതി വ്യാവസായിക രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2026ഓടെ ആഗോള തലത്തിൽ 3980 കോടി ഡോളർ ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കുമെന്നാണ് പ്രവചനം. 2019ൽ ഇത് 1390 കോടിയായിരുന്നു.

Tags: CROWD FUNDING
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies