പുണ്യക്ഷേത്രങ്ങളുടെ നാടായി കശ്മീരിനെ വീണ്ടും മാറ്റണം; ഇസ്ലാമിക ഭീകരർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുണ്യക്ഷേത്രങ്ങളുടെ നാടായി കശ്മീരിനെ വീണ്ടും മാറ്റണം; ഇസ്ലാമിക ഭീകരർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 06:14 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഇസ്ലാമിക ഭീകരർ തകർത്ത ഹിന്ദു ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണണെന്ന് കശ്മീരി പണ്ഡിറ്റുകൾ. 1990ൽ ഹിന്ദുക്കൾക്കെതിരെയുണ്ടായ വംശഹത്യയിൽ നിരവധി ക്ഷേത്രങ്ങൾ അക്രമികൾ തകർത്തുവെന്നും ഇവയിൽ 200ഓളം ക്ഷേത്രങ്ങൾ ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുകയാണെന്നും പണ്ഡിറ്റുകൾ പറയുന്നു. ക്ഷേത്രങ്ങളിൽ പലതും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇവ പുനർനിർമ്മിക്കണമെന്നാണ് കശ്മീരി പണ്ഡിറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

2012ൽ ഒമർ അബ്ദുള്ള സർക്കാർ നിയമസഭയിൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 438ൽ അധികം ക്ഷേത്രങ്ങൾ കേടുപാട് സംഭവിച്ചതായി പറയുന്നു. ശ്രീനഗറിൽ മാത്രം 57 ക്ഷേത്രങ്ങൾ നശിക്കപ്പെട്ടിട്ടുണ്ട്. അനന്ത്‌നാഗ് ജില്ലയിൽ 56 ക്ഷേത്രങ്ങൾ നശിച്ചു. പല ക്ഷേത്രങ്ങളും അഗ്നിയ്‌ക്ക് ഇരയാക്കി. വിഗ്രഹങ്ങൾ നശിപ്പിച്ചുവെന്നും കണക്കിൽ പറയുന്നുണ്ട്. ഈ അവസ്ഥയിൽ നിന്നും താഴ്‌വര ഇപ്പോൾ ഒരുപാട് മാറിയെന്നും ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുന്നത് കൂടി വേഗത്തിൽ പരിഗണനയിലെടുക്കണണെന്നും കശ്മീരി പണ്ഡിറ്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫാറൂഖ് അബ്ദുള്ളയുടെ ഭരണകാലമായ 1987 മുതൽ 1990 വരെയുള്ള സമയത്താണ് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടക്കുന്നത്. കശ്മീർ താഴ്വരയിലുള്ള പണ്ഡിറ്റുകളോട് ഒറ്റ രാത്രി കൊണ്ട് ഇവിടം വിട്ട് പോകണമെന്ന് ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അവിടെ നിന്നും ഹിന്ദുക്കൾ കൂട്ടമായി പലായനം ചെയ്യുന്നത്. താഴ്‌വര വിട്ടുപോകാത്ത ആയരക്കണക്കിന് ഹിന്ദുക്കളെ ഭീകരർ കശാപ്പ് ചെയ്തു പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കി. സ്വത്തുക്കൾ മോഷ്ടിച്ചു, ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തു. കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ഈ യാതനകളുടെ ശരിയായ ആവിഷ്‌കാരമാണ് ദ കശ്മീർ ഫയൽസിലേത്. പിന്നാലെയാണ് കശ്മീർ വംശഹത്യ വീണ്ടും ചർച്ചയാകുന്നത്.

ശ്രീനഗറിലെ ശാദിപൂർ ക്ഷേത്രം, ഝലം നദിക്കരയിലുള്ള ശ്രീ വിഷ്ണു ക്ഷേത്രം എന്നിവ ഇസ്ലാമിസ്റ്റ് അക്രമത്തിൽ തകർന്ന പ്രധാന ക്ഷേത്രങ്ങളാണ്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്രഭരണ പ്രദേശത്തെ തകർന്നുകിടക്കുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ വീണ്ടും തുറക്കാൻ ബിജെപി പദ്ധതി തയ്യാറാക്കിയിരുന്നു. 2020-ൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രഘുനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു. മുപ്പത് വർഷത്തെ ജീർണാവസ്ഥയ്‌ക്ക് ശേഷമാണ് ചിത്രം വീണ്ടും പഴയരീതിയിലാകുന്നത്.

സരസ്വതിയുടെയും ശിവന്റെയും പഞ്ചതന്ത്രത്തിന്റെയും നാടായി ഈ പ്രദേശത്തെ ഉയർത്തിക്കാട്ടുന്ന ദ കശ്മീർ ഫയലിലെ അനുപം ഖേറിന്റെ സംഭാഷണം ഹൃദയം കീഴടക്കിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിലെ ക്ഷേത്രങ്ങൾ പഴയരീതിയിലേക്ക് പുനരുജ്ജീവിപ്പിക്കണമെന്നാണ് പ്രാദേശിക കശ്മീരി ഹിന്ദുക്കൾ ആഗ്രഹിക്കുന്നത്.

Tags: kashmiri panditskashmir files
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies