തിരുവനന്തപുരം: സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 5000 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. വർഷാന്ത്യ ചെലവുകൾക്കായാണിത്. ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് വരുമ്പോൾ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് കടമെടുപ്പ്. കേന്ദ്രം അനുവദിച്ച പരിധിയിൽ നിന്നാണിത്.
അതേസമയം കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് കെഎൻ ബാലഗോപാൽ ഇപ്പോൾ നേരിടുന്നത്. കടമെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേരളം വീണ്ടും കടമെടുക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടു കൂടി കേരളത്തിന്റെ കടം 3.6 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് കേരളം വിപണിയിൽ നിന്ന് ‘സ്റ്റേറ്റ് ഡവലപ്മെന്റ് ലോണു’കളായി മാത്രം 1.87 ലക്ഷം കോടി(1, 86, 658 കോടി) രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീർക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.
Comments