ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയത്തോടെ അർജ്ജന്റീന.വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നീലപ്പട തോൽപ്പിച്ചത്.
കളിയുടെ ആദ്യപകുതിയിൽ 35-ാം മിനിറ്റിലാണ് ആദ്യഗോൾ വീണത്. നിക്കോളാസ് ഗോൺസാലസാണ് ലീഡ് നൽകിയത്. ആയ്ഞ്ചൽ ഡീ മരിയ രണ്ടാം പകുതിയുടെ 79-ാം മിനിറ്റിൽ ലീഡ്് 2-0 ആക്കി ഉയർത്തി. അഞ്ചുമിനിറ്റിനകം ലയൺ മെസ്സി ടീമിന്റെ മേധാവിത്വം മൂന്നാം ഗോളിലൂടെ ഉറപ്പിച്ചു. ജയത്തോടെ അർജ്ജന്റീന ലോകകപ്പിൽ ഇടം ഉറപ്പിച്ചു. ആഫ്രിക്കൻ മേഖലയിലെ 10 രാജ്യങ്ങളിൽ ഇതോടെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പുറത്ത് പോകുന്ന ആദ്യ ടീമായി വെനസ്വേല മാറി. ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ നാലു പോയിന്റ് അകലെ രണ്ടാം സ്ഥാനത്താണ് നീലപ്പട.
ദേശീയ ടീമിലേക്ക് ഒരു ഇടവേളയ്‌ക്ക് ശേഷം തിരികെ എത്തിയ മെസി ഗോൾ നേടിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മെസ്സി കളിച്ചിരുന്നില്ല. മുപ്പത് മത്സരങ്ങളിൽ തുടർച്ചയായ ജയം എന്ന നേട്ടവുമായിട്ടാണ് അർജ്ജന്റീന രാജ്യാന്തര ഫുട്‌ബോളിൽ കുതിപ്പ് തുടരുന്നത്. ലോകകപ്പിനായി ഗ്രൂപ്പിൽ നിന്ന് ഉറുഗ്വേയും ഇക്വഡോറും മാർച്ച് 30ന് യോഗ്യതയ്‌ക്കായി പോരാടാനിറങ്ങും.















