മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയത്തെ എതിർത്ത് ദിഗ് വിജയ് സിംഗ്; സാമുദായിക സൗഹാർദ്ദം തകരുമെന്ന് വാദം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയത്തെ എതിർത്ത് ദിഗ് വിജയ് സിംഗ്; സാമുദായിക സൗഹാർദ്ദം തകരുമെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയം നിർമ്മിക്കാനുളള നീക്കത്തെ എതിർത്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. ‘വംശഹത്യ മ്യൂസിയം’ സ്ഥാപിക്കുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ‘ദ കശ്മീർ ഫയൽസ്’ ഡയറക്ടർ വിവേക് അഗ്‌നിഹോത്രിക്ക് ഭൂമി വാഗ്ദാനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ദിഗ്വിജയ സിംഗ് എതിർപ്പുമായി രംഗത്തെത്തിയത്.

കശ്മീരി പണ്ഡിറ്റുകളുടെ വേദനയും കഷ്ടപ്പാടുകളും പഠിക്കാൻ ‘കശ്മീർ ഫയൽസ്’ ലോകത്തെ സഹായിച്ചെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. വെള്ളിയാഴ്ച നടത്തിയ സംയുക്ത പ്രസ്താവനയിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയും വിവേക് അഗ്‌നിഹോത്രിയും സംസ്ഥാനത്ത് ഒരു മ്യൂസിയവും ആർട്ട് സെന്ററും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഗ്‌നിഹോത്രിക്കും ഭോപ്പാലിൽ സ്ഥിരതാമസമാക്കിയ കശ്മീരി പണ്ഡിറ്റ് സമൂഹത്തിലെ ഏതാനും അംഗങ്ങൾക്കുമൊപ്പം ചൗഹാൻ വെള്ളിയാഴ്ച തൈകളും നട്ടുപിടിപ്പിച്ചിരുന്നു.

ഭോപ്പാലിൽ വംശഹത്യ മ്യൂസിയം സ്ഥാപിക്കുന്നതിന് താൻ പൂർണ്ണമായും എതിരാണെന്ന് ദിഗ്വിജയ സിംഗ് വ്യക്തമാക്കി. ഭോപ്പാലിലെ സാമുദായിക സൗഹാർദം തകർക്കാൻ അനുവദിക്കില്ല. താൻ അതിനെ എതിർക്കുന്നു,”രാജ്യസഭാ എംപിയായ സിംഗ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായുള്ള കൂടിക്കാഴ്ചയിൽ വിവേക് അഗ്‌നിഹോത്രി മ്യൂസിയത്തെക്കുറിച്ച് സംസാരിക്കുകയും അത് നിർമ്മിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

https://d2aspyhfct5pw3.cloudfront.net/transcode_input/2630278/FINAL-VIDEO-WEB-63c15f81-efe8-4976-a939-7589eb961707.mp4

‘സംവിധാകന്റെ അഭ്യർഥന മാനിച്ച് മുഖ്യമന്ത്രി ഭൂമിയും ലോജിസ്റ്റിക് പിന്തുണയും നൽകിയതായി അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു. തന്റെ ഫൗണ്ടേഷനിൽ നിന്നും ജനങ്ങളുടെ സംഭാവനകളിൽ നിന്നും പദ്ധതിക്ക് പൂർണമായും ധനസഹായം നൽകുമെന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. മധ്യപ്രദേശിൽ കശ്മീർ ഫയൽസ് നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ ബോക്സ് ഓഫീസിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ വീടുവിട്ട് ജീവിക്കാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളുടെ വേദനാജനകവും ഹൃദയഭേദകവുമായ കഥകളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകമെമ്പാടുനിന്നും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.

Tags: the kashmir filesdigvijay singhCommunal harmonyVivek AgnihotriShivraj Singh Chouhan
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies