തലയോട്ടിയിൽ മുടിയ്ക്ക് പകരം സ്വർണ്ണ ചെയിനുകൾ തുന്നിച്ചേർത്തു; വായിൽ സ്വർണ്ണ പ്ലേറ്റുകളും: സോഷ്യൽ മീഡിയയിൽ വൈറലാകാൻ റാപ്പർ ചെയ്തതിങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലയോട്ടിയിൽ മുടിയ്‌ക്ക് പകരം സ്വർണ്ണ ചെയിനുകൾ തുന്നിച്ചേർത്തു; വായിൽ സ്വർണ്ണ പ്ലേറ്റുകളും: സോഷ്യൽ മീഡിയയിൽ വൈറലാകാൻ റാപ്പർ ചെയ്തതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ശരീരമാസകലം ടാറ്റൂ അടിക്കുന്നവരേയും സ്വർണ്ണ പല്ല് വെച്ചു പിടിപ്പിക്കുന്നവരേയും എന്തിനേറെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപം തന്നെ മാറ്റി മറിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കാൻ വേണ്ടി ചിലർ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങൾ കാണുമ്പോൾ നമ്മൾ തന്നെ തലയിൽ കൈവെച്ച് പോകും. അത്തരത്തിലൊരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മെക്‌സിക്കൻ റാപ്പർ ഡാൻ സൂർ വ്യത്യസ്തനാകാൻ വേണ്ടി തലമുടിയ്‌ക്ക് പകരം സ്വർണ്ണ ചെയ്‌നുകളാണ് ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ചത്.

24കാരനാണ് ഡാൻ സൂർ. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയിൽ സ്വർണ്ണ ചെയിനുകൾ തുന്നിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. അതിനുശേഷം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ ഫോളോവേഴ്‌സിനായി ‘സ്വർണമുടി’ -യുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം ഇരട്ടിയായതോടെ തന്റെ പല്ലുകളും സ്വർണ്ണമാക്കാൻ ഡാൻ കൂർ തീരുമാനിച്ചു. പിന്നാലെ പല്ലുകളിൽ സ്വർണ്ണ പ്ലേറ്റുകളും തുന്നിച്ചേർത്തു.

തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാൻ കൂർ അവകാശപ്പെടുന്നു. അദ്ദേഹം പങ്കുവച്ച ഒരു വീഡിയോയിൽ, പിസ്സ കഴിക്കുന്നതിനിടയിൽ കൈയിൽ സ്വർണക്കട്ടകൾ പിടിച്ചും, തന്റെ സ്വർണമുടി കാണിച്ചും ഡാൻ ആളുകളെ രസിപ്പിക്കുന്നത് കാണാം. വീഡിയോയെല്ലാം നിരവധി പേരാണ് കാണുന്നത്. ഡാനിന്റെ വീഡിയോക്കും ഡാനിനും നിരവധി ആരാധകരാണുള്ളത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു എന്നതാണ് തലയിൽ സ്വർണ്ണ ചെയിൻ സ്ഥാപിക്കാൻ കാരണമെന്നാണ് ഡാൻ പറയുന്നത്.

തന്നെ കണ്ട് ആരും ഇത് അനുകരിക്കരുതെന്നും ഡാൻ പറയുന്നുണ്ട്. ടിക്ക് ടോക്കിൽ മാത്രം അദ്ദേഹത്തിന് നാല് മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വർണ്ണ ചങ്ങലകളും കഴുത്തിൽ വലിപ്പമേറിയ സ്വർണ്ണമാലകളും കയ്യിൽസ്വർണ്ണ വളകളും അണിഞ്ഞ് പെട്ടെന്ന് ഒരു ദിവസം സർവ്വാഭരണഭൂഷിതനായി ഡാൻ സൂർ പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നാലെ വീഡിയോയും വൈറലായി. നിരവധി പേർ ഡാൻ സൂറിനെ വിമർശിച്ചും എത്തിയിരുന്നു.

തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് ഡാൻ സൂർ നടത്തിയത്. തലയോട്ടിയിൽ ഇംപ്ലാന്റ് ചെയ്തത് യഥാർത്ഥ സ്വർണ്ണമാണെന്നും പ്ലാസ്റ്റിക്ക് അല്ലെന്നും ഡാൻ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ അപകടകരമാണെന്ന് പ്ലാസ്റ്റിക് സർജന്മാർ പറയുന്നുണ്ട്. ശസ്ത്രക്രിയയിലൂടെ തലയോട്ടിയിൽ അണുബാധ ഉണ്ടാകാമെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് ഡോക്ടർമാരുടെ അഭിപ്രായം.

വ്യത്യസ്തമാകാൻ ശരീരത്തിൽ എന്തും ചെയ്യുന്ന പ്രവണത പൊതുവെ വ്യാപകമാണ്. എല്ലാ രാജ്യങ്ങളിലും ഈ രീതി അവലംബിക്കുന്നവരുണ്ട്. എങ്കിലും സ്വാഭാവികമായ ശരീര ഘടനയിൽ ലോഹങ്ങളും മറ്റും പിടിപ്പിക്കുന്നത് ഒട്ടും നല്ല കാര്യമല്ല. ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല പൊതു സമൂഹത്തിന് നല്ലൊരു സന്ദേശവുമല്ല അത് നൽകുന്നത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണെന്ന് പറയാമെങ്കിലും ഡാൻ സൂറിനെപ്പോലെയുള്ളവർ ഒരിക്കലും അനുകരിക്കപ്പെടേണ്ടവരല്ല.

Tags: rapper
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies