മൃഗങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ ഏവരും ആകാംഷയോടെ നോക്കിയിരിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുന്ദരിയായ ഒരു പൂച്ചയും കാട്ടുകുരങ്ങനുമാണ് വീഡിയോയിലെ താരങ്ങൾ.
പൂച്ച തന്റെ ഉടമയോടൊപ്പമാണ് വീഡിയോയിലുള്ളത്. വഴിയരികിൽ പെട്ടെന്ന് കുരങ്ങനെ കാണുമ്പോൾ ഇരുവരും തമ്മിൽ കൈ കൊടുത്ത് പരിചയപ്പെടുന്നതാണ് വീഡിയോ. ‘നെയ്ച്ചർ’ എന്ന് പേരിലുള്ള ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹസ്തദാനം നൽകി ചങ്ങാത്തം കൂടാൻ പരിശ്രമിക്കുകയാണ് കാട്ടുകുരങ്ങ്. എന്നാൽ അൽപം നാണത്തിലാണ് സുന്ദരിപൂച്ച. ഇതിനിടെ കിട്ടിയ അവസരം മുതലാക്കുക എന്ന് പറയുന്നത് പോലെ കാട്ടുകുരങ്ങൻ പൂച്ചയെ ചുംബിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതിനായി ശ്രമിക്കുമ്പോഴെല്ലാം മുഖം തിരിക്കുകയാണ് സുന്ദരി പൂച്ച ചെയ്തത്. കുരങ്ങൻ ചെറുതായൊന്ന് ചമ്മിപോയത് കൊണ്ടുതന്നെ ഓടിപോവുകയാണ് കക്ഷി. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതോടെ അവസാനിക്കുകയാണ്..
മൃഗസ്നേഹികൾക്കിടയിൽ വലിയ പ്രചാരമാണ് ദൃശ്യങ്ങൾ ഇതിനോടകം നേടിയത്. രണ്ട് ലക്ഷത്തിലധികം കാഴ്ചകളാണ് പോസ്റ്റ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ വീഡിയോ കരസ്ഥമാക്കിയത്.
Comments