ബീഫ് കറിയെ ചൊല്ലിയുണ്ടായ വെടിവെപ്പ്: പ്രതി ഉപയോഗിച്ച തോക്ക് കൊല്ലനിൽ നിന്നും വാങ്ങിയത്, ലൈസൻസില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബീഫ് കറിയെ ചൊല്ലിയുണ്ടായ വെടിവെപ്പ്: പ്രതി ഉപയോഗിച്ച തോക്ക് കൊല്ലനിൽ നിന്നും വാങ്ങിയത്, ലൈസൻസില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 08:22 am IST
Facebook
Twitter
WhatsAppTelegram

തൊടുപുഴ: മൂലമറ്റത്ത് ബസ് ജീവനക്കാരൻ സനൽ ബാബുവിനെ കൊലപ്പെടുത്തിയ പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കല്ലെന്ന് സൂചന. 2014ൽ ഒരു കൊല്ലനാണ് ഫിലിപ്പിന് ഈ തോക്ക് നൽകുന്നത്. നായാട്ടിനും പന്നിയെ തുരത്താനുമാണ് ഈ തോക്ക് ഇയാൾ സംഘടിപ്പിച്ചത്. കൊല്ലൻ മരിച്ചു പോയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രണ്ട് തിരകളും പ്രതിയുടെ വാഹനത്തിൽ നിന്നും കണ്ടെടുത്തിരുന്നു.

ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്കാണ് ഫിലിപ്പ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിന്നും വാങ്ങിയതാണെന്നാണ് സനൽ പോലീസിനോട് പറഞ്ഞത്. ഇയാൾ ആളുകൾക്ക് നേരെ നാല് റൗണ്ടാണ് വെടിയുതിർത്തത്. സനലിന്റെ കഴുത്തിലാണ് വെടിയുണ്ട തുളച്ചു കയറിയത്. സനലിനൊപ്പം വെടിയേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു തട്ടുകടയിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നാലെ ഫിലിപ്പ് മാർട്ടിൻ രണ്ട് പേർക്ക് നേരെ വെടിയുതിർക്കുന്നത്. അശോകകവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പും കൂടെയുണ്ടായിരുന്ന ഒരാളും ഭക്ഷണം ആവശ്യപ്പെട്ടു. കൂടെ വന്നയാൾ ഭക്ഷണം കഴിച്ച് പണം നൽകിയ ശേഷം മടങ്ങിയെങ്കിലും ഫിലിപ്പ് മാർട്ടിൻ ബീഫ് ചോദിക്കുകയും ഇല്ലെന്ന് അറിയിച്ചപ്പോൾ ബഹളം വെയ്‌ക്കുകയും ചെയ്തു.

നാട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിൽ ഫിലിപ്പ് മാർട്ടിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും വീട്ടിലേക്ക് പോയ പ്രതി തോക്കുമായി തിരിച്ചെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ആദ്യം തട്ടുകട ഉടമയ്‌ക്ക് നേരെയാണ് വെടിയുതിർത്തത്. പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനലിനും പ്രദീപിനും നേരെ വെടിയുതിർത്തു. കഴുത്തിലും നെഞ്ചിലുമാണ് സനലിന് വെടിയേറ്റത്. സനൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Tags: gun shotshot deadThodupuzha
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies