കോഴിക്കോട്: മുക്കം നോർത്ത് കാരശ്ശേരി കെസികെ പെട്രോൾ പമ്പിൽ പെട്രോൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമരക്കാരും ഉടമയും തമ്മിൽ വാക്തർക്കവും കൈയ്യാങ്കളിയും..
പരീക്ഷക്കായി പോവുകയായിരുന്ന വിദ്യാർഥിനികൾ പെട്രോളിനായി പമ്പിനു മുൻപിൽ നിൽക്കുകയായിരുന്നു. ഇതുവഴി വന്ന മുക്കം പോലീസ് കാര്യം തിരക്കുകയും പെട്രോൾ പമ്പ് ഉടമയുമായി സംസാരിച്ച് പെട്രോൾ വാങ്ങി നൽകുകയും ചെയ്തു.
ഈ സമയം നിരവധി വാഹനങ്ങൾ പെട്രോളി നായി പമ്പയിലേക്ക് കയറിയതോടെയാണ് സമരക്കാർ എത്തി പമ്പ് അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടത്. തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് പെട്രോൾ പമ്പ് ഉടമയുമായ് ഉന്തുംതള്ളും ഉണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊലീസ് ഇടപെട്ട് സമരക്കാരെ പറഞ്ഞ് വിട്ടതോടെയാണ് സ്ഥിതി ശാന്തമായത്. പെട്രോൾ പമ്പ് അടച്ചിട്ടു
Comments