തെരുവിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; ലുലുമാളിന് മുന്നിൽ പ്രതിഷേധം, പെട്രോൾ പമ്പ് അടപ്പിച്ചു, നോക്കുകുത്തിയായി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; ലുലുമാളിന് മുന്നിൽ പ്രതിഷേധം, പെട്രോൾ പമ്പ് അടപ്പിച്ചു, നോക്കുകുത്തിയായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 10:22 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജന ജീവിതം താറുമാറായി. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ പ്രതിഷേധവുമായി സമരക്കാർ എത്തി. ജീവനക്കാരെ ഗേറ്റിന് മുന്നിൽ തടയുകയും ചെയ്തു. സമരാനുകൂലികൾ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്.

11 മണിക്ക് മാളിൽ ജോലിയ്‌ക്ക് എത്തണമെന്നാണ് തങ്ങൾക്ക് നിർദ്ദേശം ലഭിച്ചതെന്ന് ലുലു ജീവനക്കാർ പറയുന്നു. പണിമുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ സമരക്കാർ തടഞ്ഞത്. വൈകുന്നേരം വരെ ലുലുവിന് മുന്നിൽ ഉണ്ടാകുമെന്നാണ് സമരാനുകൂലികൾ അറിയിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായപ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

തിരുവനന്തപുരം ഉള്ളൂരിൽ പെട്രോൾ പമ്പ് സമരാനുകൂലികൾ അടപ്പിച്ചു. പോലീസ് സംരക്ഷണത്തിൽ തുറന്ന പമ്പാണ് സിഐടിയു അടപ്പിച്ചത്. കോഴിക്കോട് കാരന്തൂർ, കുന്തമംഗലം എന്നിവിടങ്ങളിൽ തുറന്ന കടകളും സമരക്കാർ അടപ്പിച്ചു. വിതുര ചന്തമുക്കിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് തടയാനും ശ്രമം നടന്നിരുന്നു. കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു.

ജനങ്ങളെ സമരക്കാർ പരസ്യമായി ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും പോലീസ് നടപടിയെടുക്കാതെ നോക്കുകുത്തിയായി നിൽക്കുന്ന സാഹചര്യമാണ് പലയിടത്തും ഉണ്ടായത്. അതേസമയം ഇന്ന് കൂടുതൽ സർവീസുകൾ നടത്തണമെന്ന് കെഎസ്ആർടിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നിർദ്ദേശം. 11 മണിക്കുള്ളിൽ ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.

Tags: Kerala Policepetrol pumpluluNATIONAL STRIKE
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies