സിപിഎം ഭരിക്കുന്ന ബാങ്കിൽ പണിമുടക്കില്ല; ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിച്ച് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ഭരിക്കുന്ന ബാങ്കിൽ പണിമുടക്കില്ല; ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 04:38 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിപിഎം ഭരിക്കന്ന സഹകരണ ബാങ്കിൽ തൊഴിലാളികൾ ജോലിയ്‌ക്കെത്തി. അക്രമത്തിലൂടെ സർവ്വരുടേയും പണിമുടക്കിയ സിപിഎം തന്നെ ഭരിക്കുന്ന തൃശ്ശൂർ സർവ്വീസ് സഹകരണ ബാങ്കിൽ പണിമുടക്കില്ല. ഇന്നലെ മുതൽ തന്നെ ഇടത്
യൂണിയനിൽപ്പെട്ട ജോലിക്കാരെല്ലാം കൃത്യസമയത്ത് ഹാജരായിരുന്നു.

നാട് നീളെ പാവപ്പെട്ടവരെ ഉപദ്രവിച്ച് അവരുടെ അന്നം മുടക്കി അഴിഞ്ഞാടിയവർക്ക് സ്വന്തം ബാങ്കിൽ പണിമുടക്ക് ബാധകമല്ലാതെ പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബിജെപി ജില്ലാ പ്രസിഡൻറിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ബാങ്കിലേയ്‌ക്ക് വന്നെങ്കിലും പ്രതിഷേധം കണ്ട് ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം.കെ കണ്ണൻ ബാങ്കിൽ കയറാതെ മടങ്ങിപ്പോയി. തുടർന്ന് നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.

ബാങ്കിൽ നിക്ഷേപിച്ച കോടിക്കണക്കിന് കളളപ്പണം വിവിധ അക്കൗണ്ടുകളിലേക്ക് ചെറു നിക്ഷേപമായി മാറ്റുന്ന പണിയാണ് പണിമുടക്കിന്റെ മറവിൽ ബാങ്കിൽ നടന്ന് കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ രണ്ട് ദിവസമായി ബാങ്കിൽ നടന്ന കണക്കെഴുത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രജിസ്ടാർക്ക് പരാതി നൽകുമെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ പറഞ്ഞു.

തങ്ങൾ ചെയ്യുന്ന സമരത്തിന്റെ പൊള്ളത്തരം വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് പണിമുടക്കാതെ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലെ സഖാക്കളെല്ലാം പണിയെടുക്കാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ന്റെ ഈ ഇരട്ടത്താപ്പ് ആരും കാണാതെ പോകരുതെന്നും തൊട്ടപ്പുറത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ചുവന്ന കൊടിയുമായി ചെന്ന് ഭീഷണിപ്പെടുത്തി അടപ്പിച്ചതിന് ശേഷമാണ് ഇപ്പുറത്തെ സ്വന്തം ബാങ്കിലിരുന്ന് സഖാക്കൾ കള്ളപ്പണം വെളുപ്പിക്കൽ പണിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് സുജയ്‌സേനൻ, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ജില്ലാ കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, വാസുദേവൻ, കൗൺസിലർ നിജി കെ.ജി, ശ്രീമതി പ്രിയ അനിൽ, മണ്ഡലം നേതാക്കളായ സുധി കാരാട്ട്, കൃഷ്ണമോഹൻ, സ്മിത ശെൽവൻ, സന്ധ്യ ബാലകൃഷ്ണൻ, ഷീന പ്രകാശൻ, യുവമോർച്ച പ്രസിഡന്റ് അരുൺ എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.

Tags: CPIMBJP ThrissurTRADE UNION STRIKE
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies