സഞ്ജു നായകനായി; രാജസ്ഥാൻ ജയിച്ചുകയറി; ഹൈദരാബാദിനെ തോൽപിച്ചത് 61 റൺസിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു നായകനായി; രാജസ്ഥാൻ ജയിച്ചുകയറി; ഹൈദരാബാദിനെ തോൽപിച്ചത് 61 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 11:47 pm IST
Facebook
Twitter
WhatsAppTelegram

പൂണെ : ഐപിഎല്ലിന്റെ 15 ാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ റോയൽസ്. 61 റൺസിനാണ് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 211 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ഹൈദരാബാദിനായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ അവർക്ക് സാധിച്ചുള്ളൂ.

രാജസ്ഥാന് വേണ്ടി നായകൻ സഞ്ജു സാംസൺ തകർത്താടിയപ്പോൾ മലയാളി താരം പടിക്കൽ പിന്നാലെയുണ്ടായിരുന്നു. സൺറൈസേഴ്‌സിനെ എയ്ഡൻ മർക്രമും വാഷിങ്ടൺ സുന്ദറും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

211 എന്ന വിജയലക്ഷ്യത്തോടെ രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ സൺറൈസേഴ്‌സിന്റെ തുടക്കം തന്നെ തകർച്ചയായിരുന്നു. ഓപ്പണറായി ഇറങ്ങിയ നായകൻ കെയ്ൻ വില്യംസൺ ഏഴ് ബോളിൽ രണ്ട് റൺസ് എടുത്ത് മടങ്ങിയതോടെ ടീമിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ദേവദത്ത് പടിക്കലാണ് വില്യംസണിന്റെ ക്യാച്ചെടുത്തത്. വില്യംസണ് ശേഷം വന്ന രാഹുൽ ത്രിപാഠിക്കും അധികനേരം നിൽക്കാനായില്ല. റൺസ് എടുക്കുന്നതിന് മുൻപേ രാഹുലും പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് രാഹുലിന്റെ വിക്കറ്റുമെടുത്തത്. പിന്നെ വന്ന നിക്കോളാസ് പൂരാന്റെ അവസ്ഥയും ഇത് തന്നെയായിരുന്നു. ഒൻപത് പന്തിൽ ഒരു റൺ പോലും എടുക്കാതെ പൂരാനും പുറത്തായി. ട്രെന്റ് ബോൾട്ടാണ് പൂരാന്റെ വിക്കറ്റ് തെറുപ്പിച്ചത്.

അഭിഷേക് ശർമ്മ 19 ബോളിൽ 9 റൺസ് എടുത്തപ്പോൾ പിന്നാലെ വന്ന അബ്ദുൾ സമദിന് പിടിച്ചു നിൽക്കാനായില്ല. നാല് റൺസ് മാത്രം എടുത്താണ് സമദ് മടങ്ങിയത്. പിന്നീട് ഫീൽഡിലെത്തിയ റൊമാരിയോ ഷെപ്പേർഡും എയ്ഡൺ മാർക്രമും ചേർന്നാണ് ടീമിനെ രക്ഷിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ 50 കടത്തി. ടീം സ്‌കോർ 78ൽ നിൽക്കേ 18 പന്തുകളിൽ നിന്ന് 24 റൺസെടുത്ത ഷെപ്പേർഡിനെ ക്ലീൻ ബൗൾഡാക്കി ചാഹൽ സൺറൈസേഴ്സിന്റെ ആറാം വിക്കറ്റെടുത്തു. ട്വന്റി 20യിൽ ചാഹലിന്റെ 250-ാം വിക്കറ്റാണിത്.

ഷെപ്പേർഡിന് പകരമെത്തിയ വാഷിംഗ്ടൺ സുന്ദർ 17 ാം ഓവറിൽ 24 റൺസ് അടിച്ചെടുത്തതോടെ ടീമിന് ചെറിയ പ്രതീക്ഷ വന്നു. 14 ബോളിൽ നിന്നും 40 റൺസാണ് സുന്ദർ നേടിയത്. മാർക്രം 41 പന്തുകളിൽ നിന്ന് 56 റൺസെടുത്ത് പുറത്താവാതെ നിന്നു.

രാജസ്ഥാന് വേണ്ടി ആദ്യം ഇറങ്ങിയത് ജോസ് ബട്ലറും യശസ്വി ജെയ്സ്വാളുമാണ്. ഇരുവരും ചേർന്ന് 55 റൺസ് നേടി. പിന്നീട് മലയാളി താരം സഞ്ജു സാംസൺ എത്തി ബട്ലറിനോടൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ബട്ലർ പുറത്തായി. 28 ബോളിൽ 35 റൺസ് ബട്ലർ നേടി. ഇതിന് പിന്നാലെ ഇറങ്ങിയ മലയാളി താരങ്ങളാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. രാജസ്ഥാനിലെത്തിയ പടിക്കലിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല. സഞ്ജുവിന്റെ ഒപ്പത്തിനൊപ്പം നിന്ന് കളിച്ച പടിക്കൽ 29 പന്തിൽ 41 റൺസെടുത്തു. 27 ബോളിൽ 55 റൺസാണ് സഞ്ജു നേടിയത്. 73 റൺസ് സഞ്ജു-പടിക്കൽ കൂട്ടുകെട്ടിൽ ഉണ്ടായി.

Tags: IPLIPL2022
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies