ഇന്ത്യ ഗർജിച്ചുവെന്ന് ദേശാഭിമാനി: ചിരിയടക്കാനാവാതെ മലയാളികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ ഗർജിച്ചുവെന്ന് ദേശാഭിമാനി: ചിരിയടക്കാനാവാതെ മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 11:52 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ദേശീയ പണിമുടക്കിനെ കുറിച്ചുളള വാർത്തയ്‌ക്ക് ദേശാഭിമാനി നൽകിയ തലക്കെട്ട് വായനക്കാരിൽ ചിരി പടർത്തി. ഇന്ത്യ ഗർജിച്ചു എന്ന തലക്കെട്ടാണ് ബുധനാഴ്‌ച്ചത്തെ ദേശാഭിമാനി പത്രത്തിന്റെ ലീഡ് വാർത്തയ്‌ക്ക് നൽകിയിരിക്കുന്നത്. കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരെ തൊഴിലാളികൾ തീർത്ത പ്രതിരോധത്തിൽ രാജ്യം വിറങ്ങലിച്ചുവെന്ന് സിപിഎം മുഖപത്രം അവകാശപ്പെടുന്നു. 48 മണിക്കൂർ പണിമുടക്കിന് ആവേശകരമായ പരിസമാപ്തി, ഭീഷണിയും അപവാദ പ്രചാരണവും സമരാഗ്നി കെടുത്തിയില്ലെന്നും ദേശാഭിമാനി പറയുന്നു. എന്നാൽ ദേശാഭിമാനിയുടെ തലക്കെട്ട് വായനക്കാരിലും മറ്റുളളവരിലും വലിയ ചിരിയാണ് സമ്മാനിച്ചത്.

ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് ഒരു ചലനവും സൃഷ്ടിച്ചില്ല എന്നതാണ് യാഥാർഥ്യം. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണ്ണാടകയിലും പോലും ഒരു തടസ്സവും സൃഷ്ടിച്ചില്ല. നിരവധി മലയാളികളാണ് കർണ്ണ്ാടകയിലും തമിഴ്‌നാട്ടിലും പണിമുടക്ക് ദിവസം ടൂർ പോയത്. കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണയായിരുന്നു. കടകളും കമ്പോളങ്ങളും തുറന്ന് പ്രവർത്തിച്ചു. മുംബൈ,ഡൽഹി എന്നീ വൻ നഗരങ്ങളിലുളളവർ പണിമുടക്കിന്റെ കാര്യം പോലും അറിഞ്ഞിട്ടില്ല. സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന് യാഥാർഥ്യമാണ്. പാർട്ടി പത്രം പോലും അങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കിൽ രാജ്യം നിശ്ചലമായി എന്ന് പറയുന്നത്.

കേരളത്തിൽ പണിമുടക്കിൽ നിന്ന് ലുലു മാളിനെ ഒഴിവാക്കിയതും സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളും വലിയ വിമർശനത്തിന് കാരണമായിരുന്നു. സിപിഎമ്മിന്റെ കാപട്യം പാർട്ടി അണികളിൽ തന്നെ വലിയ അമർഷത്തിന് ഇടയാക്കി. അതിനു പുറമെ കേരളത്തിന് 5000 കോടിയോളം രൂപയുടെ സാമ്പത്തിക നഷട്മാണ് പണിമുടക്ക് ഉണ്ടാക്കിയത്. കടം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ദേശാഭിമാനിയുടെ തലക്കെട്ടിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും വലിയ വിമർശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. നിരവധി പേരാണ് പരിഹാസവും ട്രോളുകളുമായി എത്തിയിരിക്കുന്നത്. രാവിലെ തന്നെ ചിരിക്കാനുളള വക പാർട്ടി പത്രം നൽകിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ദേശാഭിമാനിയെ പ്രതിരോധിക്കാൻ അന്തം കമ്മികളോ സൈബർ സഖാക്കളോ രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Tags: CPIMdeshabimaniTRADE UNION STRIKE
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies