ബിർഭൂം കൂട്ടക്കൊല: അന്വേഷണ റിപ്പോർട്ട് ജെപി നദ്ദയ്ക്ക് കൈമാറി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിർഭൂം കൂട്ടക്കൊല: അന്വേഷണ റിപ്പോർട്ട് ജെപി നദ്ദയ്‌ക്ക് കൈമാറി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 02:12 pm IST
FacebookTwitterWhatsAppTelegram

കൊൽത്ത: ബിർഭൂം കൂട്ടക്കൊലയിൽ അന്വേഷണ റിപ്പോർട്ട് കൈമാറി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്കാണ് സംഭവത്തിന്റെ റിപ്പോർട്ട് കൈമാറിയത്. കൂട്ടക്കൊലയെ തുടർന്ന് ആക്രമണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ അഞ്ചംഗ വസ്തുതാ അന്വേഷണ സമിതിയെ ബിജെപി നിയോഗിച്ചിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പശ്ചിമബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ, രാജ്യസഭാ എംപിയും മുൻ ഉത്തർപ്രദേശ് ഡിജിപിയുമായ ബ്രജ്‌ലാൽ, ലോക്‌സഭാ എംപിയും മുൻ മുംബൈ പോലീസ് കമ്മീഷ്ണറുമായ സത്യപാൽ സിംഗ്, രാജ്യസഭാ എംപിയും മുൻ ഐപിഎസ് ഓഫീസറുമായ രാമമൂർത്തി, മുൻ ഐപിഎസ് ഓഫീസറും ബിജെപി വക്താവുമായ ഭാരതി ഘോഷ് എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവം നടന്ന സ്ഥലത്തേയ്‌ക്ക് അന്വേഷണ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. ഗ്രാമത്തിലെ ജനങ്ങൾ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞതായി ബിജെപി അദ്ധ്യക്ഷൻ സുകാന്ത പറഞ്ഞു. രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്ന് സുകാന്ത പറഞ്ഞു. അതേസമയം കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്‌ക്ക് വിട്ടിട്ടുണ്ട്.

സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കോടതിയുടെ അനുകൂല വിധി. എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്ത, ജസ്റ്റിസ് ആർ ഭരദ്വാജ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Tags: BJPjp naddaBirbhum
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies