ട്രെയിനുകൾ സമയത്തിന് ഓടട്ടെ; നിസാരകാരണങ്ങളാൽ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയിൽവെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിനുകൾ സമയത്തിന് ഓടട്ടെ; നിസാരകാരണങ്ങളാൽ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 10:50 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നിസാരകാരണങ്ങളാൽ ട്രെയിനുകളിൽ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് ദക്ഷിണ റെയിൽവെ. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അപായച്ചങ്ങല വലിക്കാവൂ. മതിയായ കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത് 1989ലെ ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 141 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും കുറ്റം തെളിഞ്ഞാൽ 1000 രൂപ പിഴയോ ഒരു വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി.

ഇന്ത്യയൊട്ടാകെ ട്രെയിൻ യാത്രാസമയം വൈകുന്നതിൽ അപായച്ചങ്ങല വലിക്കൽ ഒരു
കാരണമാണ്. ട്രെയിൻ അപ്രതീക്ഷിതമായി നിർത്തുന്നത് ട്രെയിനിന്റെ സമയക്രമത്തെ മാത്രമല്ല, യാത്രക്കാരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നതിനും കാരണമാകും. പിന്നാലെ വരുന്ന ട്രെയിനുകൾ വൈകുന്നതിനും ഇതിടയാക്കും. ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ ഇന്ത്യൻ റെയിൽവേ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും അപായച്ചങ്ങല വലിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് ട്രെയിൻ സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് റെയിൽവേ പറയുന്നു.

ദിവസേനയുള്ള 1303 മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും 640 എമു/മെമു പ്രതിദിന സബർബൻ ട്രെയിനുകളിലുമായി ദക്ഷിണ റെയിൽവെയുടെ കീഴിൽ ഓരോ ദിവസവും 22 ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. ഈ സാമ്പത്തിക വർഷം (2021-22) അനാവശ്യമായി അപായച്ചങ്ങല വലിച്ചതിന് ദക്ഷിണ റെയിൽവേ ഇതുവരെ 1369 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1043 പേരെ അറസ്റ്റ് ചെയ്യുകയും 7,11,066 രൂപ പിഴയൊടുക്കുകയും ചെയ്തു.

സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കിൽ ലോക്കോ പൈലറ്റിന്റെയും ഗാർഡിന്റെയും ശ്രദ്ധ ആകർഷിക്കുന്നതിനായി യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനായാണ് അപായച്ചങ്ങല നൽകിയിട്ടുള്ളത്. അടിയന്തര സാഹചര്യമോ പരാതിയോ ഉണ്ടായാൽ, ബന്ധപ്പെട്ട കോച്ചിന്റെ ചുമതലയുള്ള ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെയാണ് യാത്രക്കാർ ആദ്യം സമീപിക്കേണ്ടത്. കൂടാതെ, യാത്രക്കാർക്ക് ഹെൽപ്പ് ലൈൻ നമ്പരായ 139 ൽ ബന്ധപ്പെടാം. ഇതിലൂടെ റെയിൽ സംബന്ധമായ എല്ലാ പരാതികൾക്കും ആവലാതികൾക്കും ഒറ്റത്തവണ പരിഹാരം ലഭിക്കും. ആപ്പ് സ്റ്റോറിലൂടെ ആൻഡ്രോയിഡ്/ഐഒഎസ് ഉപയോക്താക്കൾക്ക് RailMadad ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും റെയിൽവേ അറിയിച്ചു.

Tags: RailwaySouthern Railway
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies