ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന 22 കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പ്രൊഫഷണൽ നീന്തൽ താരങ്ങൾ പിടിയിൽ.ഡൽഹി സ്വദേശികളായ രജത്, ശിവ് റാണ, ദേവ് സരോഹ, യോഗേഷ് കുമാർ എന്നിവരാണ് പിടിയിലായത്.ബെംഗളൂരു പോലീസ് ആണ് പ്രതികളെ വലയിലാക്കിയത്.
മാർച്ച് 24 ന് ആണ് സംഭവം.പ്രതികളിലൊരാളായ രജത്തുമായി ഒരു ഡേറ്റിങ്ങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിക്കുകയും ന്യൂ ബിഎഎല്ലിലെ ഒരു ഹോട്ടലിൽ വെച്ച് കണ്ടു മുട്ടുകയും ചെയ്തു. തുടർന്ന് ഇവരുടെ ഹോട്ടൽ മുറിയിലെത്തിയ രജത്തിന്റെ സുഹൃത്തുക്കളും രജത്തും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് മാസമായി പ്രതികൾ നീന്തൽ പരിശീലനത്തിനെന്ന പേരിൽ ഈ മുറി വാടകയ്ക്കെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രതികൾ ഒളിവിൽ പോയി തുടർന്ന് പ്രതികളെ പിടികൂടാൻ പ്രത്യേകസംഘം രൂപവത്ക്കരിക്കുകയായിരുന്നു.
Comments