ചാർജ്ജിങ്ങിന് വേണ്ടത് വെറും അഞ്ച് മിനിറ്റ്; യാത്രാ ചെലവ് രണ്ട് രൂപ മാത്രം: നിതിൻ ഗഡ്കരി പാർലമെന്റിലെത്തിയ മിറായിയുടെ സവിശേഷതകൾ ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർജ്ജിങ്ങിന് വേണ്ടത് വെറും അഞ്ച് മിനിറ്റ്; യാത്രാ ചെലവ് രണ്ട് രൂപ മാത്രം: നിതിൻ ഗഡ്കരി പാർലമെന്റിലെത്തിയ മിറായിയുടെ സവിശേഷതകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 04:01 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ എത്തിയത് ഒരു പുതിയ കാറിലായിരുന്നു. വെറും കാറല്ല, ഭാവിയുടെ ഇന്ധനമെന്ന വിശേഷണം സ്വന്തമാക്കിയ ഹൈഡ്രജൻ കാറിൽ. ഒറ്റചാർജ്ജിങ്ങിൽ 600 കിലോമീറ്റർ വരെ ഓടിക്കാം. യാത്രാ ചെലവ് കിലോമീറ്ററിന് രണ്ട് രൂപ മാത്രം… ചാർജ്ജിങ്ങിന് വേണ്ടത് വെറും അഞ്ച് മിനിറ്റ്…
ഇത് കേട്ട് ചാടിയിറങ്ങി ഷോറൂമിലേക്ക് വെച്ചുപിടിക്കണ്ട… ആദ്യം ഈ ഹൈഡ്രജൻ കാറുകളുടെ പ്രത്യേകതകൾ ഒന്ന് നോക്കാം….

ലോകോത്തര കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ ഹൈഡ്രജൻ ഫ്യുവൽ സെൽ കാറാണ് ടൊയോട്ട മിറായ്. ഭാവി എന്നർഥം വരുന്ന ജാപ്പനീസ് വാക്കാണ് ”മിറായ്”. വാണിജ്യപരമായി വിൽക്കുന്ന സെഡാൻ പോലുള്ള മുൻനിര വാഹനങ്ങളിൽ ഒന്നാണിത്. 2014 നവംബറിലെ ലോസ് ആഞ്ചെലെസ് ഓട്ടോ ഷോയിലാണ് മിറായ് അനാച്ഛാദനം ചെയ്തത്. ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കാൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിക്കുന്നു എന്നതാണ് സാധാരണ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുമായുള്ള മിറായുടെ വ്യത്യാസം.

ഒറ്റചാർജ്ജിങ്ങിൽ 600 കിലോമീറ്റർ വരെ ഓടിക്കാനാകും. യാത്രാ ചെലവ് കിലോമീറ്ററിന് രണ്ട് രൂപ മാത്രമാണ്. ചാർജ്ജിങ്ങിന് വേണ്ടത് വെറും അഞ്ച് മിനിറ്റ് മാത്രവും. വില 48,000 ഡോളറാണ്. ഇന്ത്യൻ വിപണിയിൽ വാഹനം ഇതുവരെ എത്തിയിട്ടില്ല. ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെക്കാൾ ഇന്ധനക്ഷമത കൂടുതലായിരിക്കും.

ഫ്യൂവൽ സെല്ലാണ് വാഹനത്തിന് ഇലക്ട്രിക് മോട്ടോറിന് വൈദ്യുതി നൽകുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവൽ സെൽ ഇന്ധനത്തിലെ രാസോർജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്നു. ഹൈഡ്രജൻ കാർ എന്നാണ് പേരെങ്കിലും ഇത് പ്രവർത്തിക്കുന്നത് ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതിയിലാണ്. പമ്പിൽനിന്ന് പെട്രോൾ അടിക്കുന്നതുപോലെ ഹൈഡ്രജൻ നിറയ്‌ക്കാവുന്ന വിധമാണ് കാറിന്റെ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. കാറിന്റെ എൻജിനിലും അനുബന്ധ ഭാഗങ്ങളിലും വച്ച് ഓക്‌സിജനുമായി പ്രതിപ്രവർത്തിക്കുന്നതാണ് സാങ്കേതികവിദ്യ.

ഹൈ പ്രഷർ ഹൈഡ്രജൻ ഫ്യുവൽ ടാങ്കാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ നൽകിയിട്ടുള്ളതിനെക്കാൾ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഇതിലുള്ളത്. സാധാരണ ഫോസിൽ ഫ്യുവൽ കാറുകൾ പോലെ തന്നെ കുറഞ്ഞ സമയത്തിൽ ഹൈഡ്രജൻ റീഫിൽ ചെയ്യാനും സാധിക്കും. വെള്ളവും താപവും മാത്രമെ ഈ വാഹനം പുറന്തള്ളുകയുള്ളൂ. തീർത്തും പ്രകൃതി സൗഹൃദമായ സാങ്കേതിക വിദ്യയാണ് വാഹനം ഉപയോഗിക്കുന്നത്.

2015ൽ ടൊയോട്ട അവതരിപ്പിച്ച മിറായ് കാറുകൾ ജർമ്മനി, ഡെന്മാർക്ക്, ബെൽജിയം, നെതർലൻഡ്‌സ്, സ്വീഡൻ നോർവേ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. വർഷത്തിൽ 3000 മിറായ് കാറുകൾ ആണ് ഇപ്പോൾ വില്ക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിൽ മൂലം പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് വലിയ വില നൽകേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഊർജ്ജമേഖലയിൽ രാജ്യം സ്വയം പര്യാപ്തമാകാൻ ഹൈഡ്രജൻ ഉപയോഗം വർദ്ധിപ്പിക്കേണ്ടതായുണ്ടെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത്. ഹരിത ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായാണ് മന്ത്രി ഹൈഡ്രജൻ കാറിൽ എത്തിയതും.

Tags: nitin gadkaricartoyota
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies