കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബെർഹാംപോർ പ്രദേശത്ത് നിന്നും നാടൻ ബോംബ് ശേഖരം കണ്ടെടുത്ത് പോലീസ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന അനധികൃത ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്താനുള്ള ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധന കഴിഞ്ഞ പത്ത് ദിവസമായി തുടരുകയാണ് ബംഗാൾ പോലീസ്. കുഴിയിൽ സൂക്ഷിച്ച നിലയിലായിരുന്നു നാടൻ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തുകയും സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുകയും ചെയ്തു.
ബിർഭൂം കൂട്ടക്കൊലയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ പോലീസ് പരിശോധന വ്യാപകമാണ്. സംഭവത്തിന് ശേഷം ആറ് ബാരൽ നാടൻ ബോംബുകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച പ്ലാസ്റ്റിക്ക് ബാഗിൽ നിറച്ച നിലയിൽ സിക്കന്ദർപൂർ ഗ്രാമത്തിലെ ഫുട്ബോൾ മൈതാനത്ത് നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.
Comments