റസ്സലിന്റെ വെടിക്കെട്ടും, ഉമേഷിന്റെ തീപ്പന്തും; പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റസ്സലിന്റെ വെടിക്കെട്ടും, ഉമേഷിന്റെ തീപ്പന്തും; പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 14.3 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുത്താണ് കൊൽക്കത്ത വിജയത്തിലെത്തിയത്. 33 പന്തുകൾ ശേഷിക്കെയാണ് കെകെആറിന്റെ വിജയം. സീസണിൽ കെകെആറിന്റെ രണ്ടാം വിജയമാണിത്.

31 പന്തുകളിൽ നിന്ന് 70 റൺസ് എടുത്ത ആന്ദ്രെ റസ്സലാണ് കൊൽക്കത്തയ്‌ക്ക് വിജയം സമ്മാനിച്ചത്. 26 പന്തുകളിലായിരുന്നു റസ്സൽ അർദ്ധ സെഞ്ച്വറി അടിച്ചത്. എട്ട് സിക്സറാണ് റസ്സൽ പറത്തിയത്. രണ്ടു ഫോറുകളും താരം അടിച്ചു. ഒപ്പം ബാറ്റ് ചെയ്ത സാം ബില്ലിംഗ്സ് 23 പന്തുകളിൽ 24 റൺസ് നേടി.

കെകെആറിന്റെ ഓപ്പണർ അജിൻക്യാ രഹാനെ 12 റൺസിനും വെങ്കിടേഷ് അയ്യർ മൂന്ന് റൺസിനും പുറത്തായിരുന്നു. പിന്നാലെ വന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 പന്തിൽ 26 റൺസിന് പുറത്തായി. പിന്നാലെ എത്തിയ നിതീഷ് റാണ റൺസ് ഒന്നും നേടാതെ തന്നെ പുറത്തായി. ഇതിന് ശേഷം സാം ബില്ലിംഗ്സും ആന്ദ്രെ റസ്സലും ഒന്നിച്ചതോടെ കൊൽക്കത്ത വിജയ കുതിപ്പ് നടത്തുകയായിരുന്നു.

റബാദയും, ഒഡിയൻ സ്മിത്തും, ചാഹറുമാണ് കെകെആറിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. രഹാനെയാണ് റബാദയുടെ പന്തിന് വഴങ്ങിയത്. വെങ്കടേഷ് അയ്യരുടെ വിക്കറ്റാണ് ഒഡിയൻ സ്മിത്ത് വീഴ്‌ത്തിയത്. ശ്രേയസ് അയ്യരുടെയും, റാണയുടെയും വീക്കറ്റാണ് ചാഹർ നേടിയത്.

ടോസ് ലഭിച്ച കൊൽക്കത്ത, പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജ്പക്സെയും(31) കഗിസോ റബാദെയും(25) മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്. ശിഖർ ധവാൻ(16), ലിയാം ലിവിങ്സ്റ്റണ്(19), രാജ് ബാവ(11), ഹർപ്രീത് ബ്രാർ(14) എന്നിവരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ക്യാപ്റ്റൻ മായങ്ക് അഗർവാൾ(1), ഷാരൂഖ് ഖാൻ(0), രാഹുൽ ചാഹർ(0), അർഷ്ദീപ് സിംഗ്(0) എന്നിവരാണ് പഞ്ചാബിന്റെ വിജയപ്രതീക്ഷകൾ തച്ചുടച്ചത്.

ഉമേഷ് യാദവ് നാല് വിക്കറ്റുകൾ വീഴ്‌ത്തിയതോടെ, ഐപിഎല്ലിൽ പവർപ്ലേ ഓവറുകളിൽ 50 വിക്കറ്റ് തികയ്‌ക്കുന്ന നാലാമത്തെ താരമായി മാറി. സഹീർ ഖാൻ, സന്ദീപ് ശർമ്മ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഉമേഷിന് മുന്നിലുള്ളത്.

Tags: IPLkolkata Knight Ridersmayank agarwalShreyas IyerPunjab Kings
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies