പാരിസ് : ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ ചൊവ്വയിൽ ശബ്ദത്തിന് വേഗത കുറവാണെന്ന് പഠനം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നാസയുടെ ചൊവ്വാ ദൗത്യമായ പെർസിവിയറൻസിന്റെ മൈക്രോഫോണുകളാണ് ശബ്ദം പകർത്തിയത്. ഇതിൽ നിന്നുമാണ് നിർണായക കണ്ടെത്തൽ നടത്തിയത്.
സെക്കൻഡിൽ 240 മീറ്റർ വേഗത്തിലാണ് ചൊവ്വയിൽ ശബ്ദം സഞ്ചരിക്കുന്നത്. ഭൂമിയിൽ 343 മീറ്ററാണ് വേഗം. രണ്ടു വേഗത്തിലാണ് ഗ്രഹത്തിൽ ശബ്ദം സഞ്ചരിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു. ചൊവ്വയുടെ അന്തരീക്ഷം 95 ശതമാനവും കാർബൺ ഡൈഓക്സൈഡ് വാതകം നിറഞ്ഞത് കൊണ്ടാകാം ശബ്ദത്തിന്റെവേഗം കുറയുന്നത് എന്ന് ഗവേഷകർ പറയുന്നു.
ആദ്യമായാണ് ചൊവ്വയിൽനിന്നുള്ള ശബ്ദം റെക്കോർഡ് ചെയ്യുന്നത്. 1999-ലും 2008-ലും നടത്തിയ ശബ്ദം ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
Comments